പനീര്‍ശെല്‍വം തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റു

Tuesday December 6th, 2016

paneer selvam
ചെന്നൈ: ജയലളിത മരണപ്പെട്ട വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ ഒ പന്നീര്‍ ശെല്‍വം തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ് ഭവനില്‍ വെച്ചായിരുന്നു സത്യപ്രതിജ്ഞ. രാത്രി 1.30 ഓടെയായിരുന്നു പന്നീര്‍ സെല്‍വം സത്യപ്രതിജ്ഞ ചെയ്തത്. എംഎല്‍.എമാര്‍ക്കൊപ്പം രാജ്ഭവനിലെത്തിയാണ് പനീര്‍ശെല്‍വം ചുമതലയേറ്റത്.

രാത്രി പതിനൊന്ന് മണിയോടെ പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന എം.എല്‍.എമാരുടെ യോഗം പനീര്‍ശെല്‍വത്തെ തമിഴ്‌നാട് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തിരുന്നു. പന്നീര്‍ശെല്‍വത്തിനുള്ള പിന്തുണ അണ്ണാ ഡി.എം.കെ എം.എല്‍.എമാര്‍ എഴുതി നല്‍കി. ഇതിനിടയിലാണ് ജയലളിതയുടെ മരണവാര്‍ത്ത പുറത്തു വന്നത്. പാര്‍ട്ടി ആസ്ഥാനത്തെ യോഗത്തിന് ശേഷം എംഎല്‍.എമാര്‍ പനീര്‍ശെല്‍വത്തിന്റെ നേതൃത്വത്തില്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു. തുടര്‍ന്ന് ഗവര്‍ണര്‍ ഔദ്യോഗികമായി ജയലളിതയുടെ മരണവാര്‍ത്ത ജനങ്ങളെ അറിയിച്ചു. രണ്ട് നിമിഷത്തെ മൗനപ്രാര്‍ത്ഥനക്ക് ശേഷമാണ് പനീര്‍ശെല്‍വം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. പനീര്‍ശെല്‍വത്തിനൊപ്പം 33 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിട്ടുണ്ട്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം