അഞ്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഹൃദയം പൊട്ടി മരിച്ചു; യുവാവ് വിഷം കഴിച്ച് ജീവനൊടുക്കി

Tuesday December 6th, 2016
2

Jayalalitha jailകോയമ്പത്തൂര്‍: ജയലളിതക്ക് ഹൃദയാഘാതം സംഭവിച്ച വാര്‍ത്ത കേട്ടുണ്ടായ ഞെട്ടലില്‍ സംസ്ഥാനത്തെ അഞ്ച് അണ്ണാ ഡി.എം.കെ പ്രവര്‍ത്തകര്‍ മരിച്ചു. ജയലളിത പേരവൈ ബ്രാഞ്ച് സെക്രട്ടറി കടലൂര്‍ പന്‍രുട്ടി സന്യാസിപേട്ട ഗാന്ധിനഗര്‍ കോളനി നീലകണ്ഠന്‍ (51) ഞായറാഴ്ച രാത്രി ടി.വിയില്‍ വാര്‍ത്ത കേട്ട് നിമിഷങ്ങള്‍ക്കകം നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.

കടലൂര്‍ ജില്ലയിലെ പെണ്ണാടം നെയ്വാസല്‍ തങ്കരാസു (55), ചാമുണ്ടി (61) എന്നിവരും മരിച്ചു. ഇരുവരും നെയ്വാസല്‍ ഏരിയ കമ്മിറ്റി അംഗങ്ങളാണ്. നത്തം മുന്‍ സെക്രട്ടറി പെരിയ സ്വാമിയും (65) ഹൃദയാഘാതംമൂലം മരിച്ചു. പാര്‍ട്ടിപ്രവര്‍ത്തകയായ കോയമ്പത്തൂര്‍ എന്‍.ജി.ജി.ഒ കോളനി ഗാന്ധിനഗര്‍ മാരിച്ചാമി ഭാര്യ പണ്ണമ്മാള്‍ (62) ടി.വി കാണവെ മയങ്ങി വീണാണ് മരിച്ചത്. അതേസമയം, എ.ഐ.എ.ഡി.എം.കെ യുവജന വിഭാഗം നേതാവ് വിഷം കഴിച്ച് ജീവനൊടുക്കി. തേനി ജില്ലയിലെ ബോഡിനായ്ക്കന്നൂര്‍ മേലേശൊക്കനാഥപുരം സ്വദേശി ചന്ദ്രനാണ് (38) മരിച്ചത്.

RSS20
Follow by Email
Facebook0
Google+0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം