രാജ്യത്ത് ദുഃഖാചരണം: കേരളത്തില്‍ പൊതുഅവധി

Tuesday December 6th, 2016
2

jayalalitha-tnkതിരുവനന്തപുരം: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയോടുള്ള ആദര സൂചകമായി കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ദുഃഖാചരണം പ്രഖ്യാപിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഒരു ദിവസത്തെയും തമിഴ്‌നാട് സര്‍ക്കാര്‍ ഏഴു ദിവസത്തെയും ദുഃഖാചരണമാണ് പ്രഖ്യാപിച്ചത്. ജയലളിതയോടുള്ള ആദര സൂചകമായി സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. കേരള, എം ജി, കൊച്ചി, ആരോഗ്യ സര്‍വ്വകലാശാലകള്‍ പരീക്ഷകള്‍ മാറ്റിയിട്ടുണ്ട്. ഹൈക്കോടതിയും അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം