ദിലീപിനു പിന്നാലെ മഞ്ജുവാര്യരും വിവാഹത്തിലേക്ക്

Monday December 5th, 2016

Actress Manju warrierകൊച്ചി: ദിലീപ് വിവാഹിതനായതിനു തൊട്ടു പിന്നാലെ മഞ്ജുവും വിവാഹിതയാകുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സിനിമാ മംഗളമാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 2017 ല്‍ മഞ്ജുവിന്റെ വിവാഹം നടക്കുമെന്നും മഞ്ജുവിന്റെ പങ്കാളി സിനിമാ രംഗത്തുനിന്ന് തന്നെയാകുമെന്നാണ് സൂചന. മഞ്ജുവിന്റെ അടുത്ത സുഹൃത്തുക്കളില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ അടിസ്ഥാനാക്കിയാണ് സിനിമാ മംഗളം മഞ്ജുവിന്റെ വിവാഹ വാര്‍ത്ത് പുറത്തുവിട്ടിരിക്കുന്നത്.
ദിലീപ് കാവ്യയെ വിവാഹം കഴിച്ചതോടെയാണ് മഞ്ജുവിന്റെ വിവാഹവും ചര്‍ച്ചയാകുന്നത്.

cinema-mangalam-manju-warrierദിലീപ് കാവ്യ ബന്ധത്തെ കുറിച്ചും നേരത്തെ സിനിമാ മംഗളം വാര്‍ത്തകള്‍ ഇറക്കിയിരുന്നു. ഇപ്പോള്‍ മഞ്ജുവിന്റെ വിവാഹ വാര്‍ത്തയും പുറത്തുവിട്ടിരിക്കുന്നത് സിനിമാ മംഗളം തന്നെയാണ്. തിങ്കളാഴ്ച പുറത്തിറങ്ങിയ സിനിമാ മംഗളത്തിന്റെ കവര്‍ ഫോട്ടോയിലാണ് മഞ്ജുവിന്റെ വിവാഹം സംബന്ധിച്ച അടിക്കുറിപ്പോടെയുള്ള ചിത്രം പ്രത്യക്ഷമായത്. കവര്‍ ഫോട്ടോയില്‍ ദിലീപും കാവ്യയുമാണ്. ഇരുവരുടെയും വിവാഹചിത്രത്തിനു താഴെയായി മഞ്ജുവാര്യര്‍ വിവാഹം 2017 ല്‍ എന്ന വാചകവും മഞ്ജുവിന്റെ ചിത്രവുമടക്കമാണ് വാരികയുടെ കവര്‍ ഫോട്ടോയില്‍.

‘സിനിമാ മംഗളം സത്യമെഴുതി, ദിലീപ് കാവ്യയ്ക്ക് പുടവ കൊടുത്തു’ എന്ന് എഴുതിയിരിക്കുന്നതിന് തൊട്ടുമുകളിലായാണ് മഞ്ജുവിന്റെ വിവാഹം 2017ല്‍ എന്ന ചോദ്യചിഹ്നവുമായി സിനിമാ മംഗളം പുതിയ ലക്കം പുറത്തിറക്കിയിരിക്കുന്നത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം