ഫൈസല്‍ വധം; മുഖ്യപ്രതികളില്‍ രണ്ടു പേര്‍ പിടിയില്‍

Sunday December 4th, 2016
2

faisal-kodinhi-murderതിരൂരങ്ങാടി: കൊടിഞ്ഞിയില്‍ മതം മാറിയതിന് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൃത്യത്തില്‍ പങ്കെടുത്ത മുഖ്യപ്രതികളില്‍ രണ്ടു പേര്‍ പൊലിസ് പിടിയിലായതായി സൂചന. മലപ്പുറം ജില്ലയില്‍ തന്നെ ഒളിവിലായിരുന്നു പ്രതികള്‍. ഇവരുടെ അറസ്റ്റ് തൊട്ടടുത്ത ദിവസങ്ങളില്‍ രേഖപ്പെടുത്തുമെന്നാണറിയുന്നത്. പ്രതികള്‍ സഞ്ചരിച്ച ബൈക്ക് പൊലിസ് കണ്ടെത്തിയിട്ടുണ്ട്. കൃത്യത്തില്‍ പങ്കെടുത്ത മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണത്തിലാണ് പൊലിസ്. സംഭവത്തില്‍ ഗുഢാലോചന നടത്തിയ എട്ട് പേരെ നേരത്തേ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ 19ന് പുലര്‍ച്ചെ ഭാര്യാപിതാവിനെയും മാതാവിനെയും താനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് കൊണ്ടുവരാന്‍ ഓട്ടോറിക്ഷയുമായി പോകുംവഴി കൊടിഞ്ഞി ഫാറൂഖ് നഗറില്‍ ബൈക്കിലെത്തിയ സംഘം ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഫൈസല്‍ ഇസ്ലാം സ്വീകരിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കഴിഞ്ഞ ജൂലൈയില്‍ ഫൈസല്‍ നാട്ടിലെത്തിയപ്പോള്‍ ഭാര്യയും മൂന്ന് മക്കളും ഇസ്ലാം സ്വീകരിച്ചു. സഹോദരിയെയും മക്കളെയും മതം മാറ്റുമെന്ന് ഭയന്നതിനാല്‍ സഹോദരി ഭര്‍ത്താവായ വിനോദ് ആര്‍.എസ്.എസിന്റെ പ്രാദേശിക നേതാക്കളെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് തിരൂരിലെ പ്രമുഖ ആര്‍.എസ്.എസ് നേതാവും യാസര്‍വധക്കേസിലെ പ്രതിയുമായ വ്യക്തിയുടെ നിര്‍ദേശപ്രകാരം മൂന്നുപേര്‍ 19ന് പുലര്‍ച്ചെ കൊടിഞ്ഞിയിലെത്തി ഫൈസലിനെ കൊലപ്പെടുത്തുകയായിരുന്നു.

RSS20
Follow by Email
Facebook0
Google+0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം