എല്ലാ ഇടപാടുകള്‍ക്കും ഇനി ആധാര്‍ കാര്‍ഡ്; പദ്ധതി അണിയറയില്‍ ഒരുങ്ങുന്നു

Friday December 2nd, 2016

aadhaar-cardന്യൂഡല്‍ഹി: എല്ലാവിധ കാര്‍ഡ് ഇടപാടുകള്‍ക്കും പകരം ആധാര്‍ കാര്‍ഡ് നമ്പര്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്താനുള്ള സംവിധാനം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കറന്‍സി രഹിത സമ്പദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആധാര്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുന്നതെന്നാണറിയുന്നത്.

രാജ്യത്ത് എല്ലാവിധ ഡിജിറ്റല്‍ ഇടപാടുകള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സര്‍ക്കാറിന്റെ നയം വൈകാതെ വ്യക്തമാക്കുമെന്നാണ് സൂചന. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകളോ പിന്‍ നമ്പറോ ആവശ്യമില്ലാതെയാണ് ആധാര്‍ നമ്പര്‍ ഉപയോഗിച്ചുകൊണ്ടുള്ള ഇടപാടുകള്‍ സാധ്യമാകുക.
മൊബൈല്‍ ഫോണിലൂടെ ആധാര്‍ നമ്പറും തിരിച്ചറിയാനുള്ള ബയോമെട്രിക് സംവിധാനങ്ങളും ഉപയോഗിച്ചായിരിക്കും ഇടപാടുകള്‍ നടക്കുകയെന്ന് ‘ഉദയ്'(യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ) മേധാവി അജയ് പാണ്ഡേ വ്യക്തമാക്കി.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം