അസാധുവാക്കിയ 500 രൂപയുടെ ഉപയോഗ സമയം വെട്ടിച്ചുരുക്കി

Thursday December 1st, 2016
2

currency-500-oldന്യൂഡല്‍ഹി: പെട്രോള്‍ പമ്പുകളിലും വിമാനത്താവളങ്ങളിലും നിരോധിച്ച 500 രൂപ നോട്ടുകള്‍ സ്വീകരിക്കുന്നതിനുള്ള കാലാവധി വെട്ടിച്ചുരുക്കി. പഴയ നോട്ടുകള്‍ വെള്ളിയാഴ്ച വരെ മാത്രമെ സ്വീകരിക്കൂ. ഡിസംബര്‍ 15 വരെയായിരുന്നു മുമ്പ് ഈ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നത്.

എന്നാല്‍ മുമ്പ് ഇതോടൊപ്പം പ്രഖ്യാപിച്ച മറ്റ് സേവനങ്ങള്‍ക്ക് പഴയ 500 രൂപ നോട്ടുകള്‍ ഡിസംബര്‍ 15 വരെ ഉപയോഗിക്കാം. കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍, മുനിസിപ്പാലിറ്റികള്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ രണ്ടായിരം രൂപ വരെയുള്ള ഫീസിടപാടുകള്‍ പഴയ നോട്ടുകളുപയോഗിച്ച് നിര്‍വഹിക്കാം. കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ക്ക് കീഴിലുള്ള കോളേജുകള്‍ക്കും ഇത് ബാധകം.

500 രൂപ വരെയുള്ള മൊബൈല്‍ഫോണ്‍ ടോപ് അപ്പിനും വൈദ്യുതി, വെള്ളം തുടങ്ങിയ ബില്ലും കുടിശ്ശികയും അടക്കാന്‍ പഴയ നോട്ടുകള്‍ ഉപയോഗിക്കാം.

RSS20
Follow by Email
Facebook0
Google+0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം