നിലമ്പൂര്‍ വെടിവെപ്പ്: പോലിസിനെതിരെ നടപടി വേണമെന്ന് വി എസ്

Wednesday November 30th, 2016

VS Achu
തിരുവനന്തപുരം: നിലമ്പൂരില്‍ മാവോവാദികളെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഭരണ പരിഷ്‌കാര കമീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. വ്യാജ ഏറ്റുമുട്ടല്‍ സി.പി.എം നയമല്ലെന്ന് മുഖ്യമന്ത്രിയെ ഓര്‍മിപ്പിച്ചാണ് കത്ത്.

കൊലപാതകം സംബന്ധിച്ച് ദുരൂഹത നിലനില്‍ക്കുന്നതായി വി.എസ് പറയുന്നു. വിവരങ്ങള്‍ മറച്ചുവെക്കപ്പെട്ടു. കൊല്ലപ്പെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടവുമായി ബന്ധപ്പെട്ട് കുറേ വസ്തുതകള്‍ ഇപ്പോള്‍ ജനങ്ങളില്‍ എത്തുന്നു. അത് ഞെട്ടിക്കുന്നതാണ്. വ്യാജ ഏറ്റുമുട്ടല്‍ ഇന്ത്യയില്‍ പലസ്ഥലത്തും നടന്നു. അതില്‍ ശക്തമായ നിലപാട് എടുത്ത പാര്‍ട്ടിയാണ് സി.പി.എം. ആ നയത്തിന് യോജിക്കാത്ത നിലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. തെറ്റായ ആശയപ്രചാരണം നടത്തുന്നവരെ കൊലപ്പെടുത്തുകയല്ല, ചര്‍ച്ച നടത്തുകയാണ് വേണ്ടത്. മാവോവാദികളുടെ സംരക്ഷകര്‍ ഉന്നതരല്ല. ദലിതരും ആദിവാസികളും അടങ്ങുന്ന ചെറിയ വിഭാഗമാണ്. അത് സര്‍ക്കാര്‍ ഗൗരവമായി കാണണമെന്നും വി.എസ് ചൂണ്ടിക്കാട്ടി.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം