നോട്ട് ക്ഷാമം; കോഴിക്കോട് രണ്ടു ബാങ്കുകള്‍ ജനങ്ങള്‍ പൂട്ടിച്ചു

Tuesday November 29th, 2016

currency-iussue-bankകോഴിക്കോട്: ബാങ്കില്‍ ദിവസങ്ങളോളം കാത്തിരുന്നിട്ടും പണം ലഭിക്കാത്തതിനെ തുടര്‍ന്ന് ജനങ്ങള്‍ രണ്ട് ബാങ്കുകള്‍ പൂട്ടിച്ചു. കോഴിക്കോട് വിലങ്ങാട് ഗ്രാമീണ്‍ ബാങ്കും പേരാമ്പ്രയിലെ സിന്‍ഡിക്കേറ്റ് ബാങ്ക് ശാഖയുമാണ് ജനങ്ങള്‍ ഇടപെട്ട് അടപ്പിച്ചത്. പണം ലഭിക്കുന്ന പ്രതീക്ഷയില്‍ കഴിഞ്ഞ അഞ്ച് ദിവസമായി രണ്ട് ബാങ്കുകളിലും നിരവധി പേര്‍ എത്തിയെങ്കിലും പണമൊന്നും ലഭിച്ചിരുന്നില്ല. പണം മാറ്റിനല്‍കാനോ പിന്‍വലിക്കാനോ സാധിക്കില്ലെന്നും നിക്ഷേപിക്കാന്‍ മാത്രമേ പറ്റൂ എന്നുമായിരുന്നു ജീവനക്കാര്‍ അറിയിച്ചത്.

ചൊവ്വാഴ്ച്ച രാവിലെയും പണത്തിനായി ജനങ്ങള്‍ ദീര്‍ഘനേരം കാത്തിരുന്നുവെങ്കിലും ഒടുവില്‍ പണം ലഭിക്കില്ലെന്നറിഞ്ഞതോടെ ഇവര്‍ രോക്ഷകുലരാവുകയായിരുന്നു. ആദ്യം ജീവനക്കാരുമായി വാക്കേറ്റത്തിലേര്‍പ്പെട്ട ആളുകള്‍ പിന്നീട് ബലമായി ബാങ്കുകള്‍ അടപ്പിക്കുകയായിരുന്നു.
പിന്നീട് സ്ഥലത്തെത്തിയ പോലീസുകാരാണ് ജനങ്ങളെ അനുനയിപ്പിച്ച ശേഷം ബാങ്കുകള്‍ വീണ്ടും തുറന്നത്. ബാങ്കില്‍ പണമെത്തുന്നുണ്ടെന്നും എന്നാല്‍ ജീവനക്കാര്‍ക്ക് വേണ്ടപ്പെട്ടവര്‍ക്ക് മാത്രമാണ് പണം ലഭിക്കുന്നതെന്നുമാണ് നാട്ടുകാരുടെ ആരോപണം.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം