നിഷാലുമായുള്ള വിവാഹത്തിന് കാവ്യക്ക് താല്‍പര്യമില്ലായിരുന്നു; നിഷാല്‍ അന്നു പറഞ്ഞത്…

Monday November 28th, 2016

Kavya madhavan newകൊച്ചി: ആദ്യവിവാഹം കഴിച്ച നിഷാല്‍ചന്ദ്രയുമായുള്ള വിവാഹത്തിന് കാവ്യമാധവന് താല്‍പര്യമില്ലായിരുന്നുവെന്ന് സൂചന. 2009 ഫെബ്രുവരി 5 ന് മുകാംബിക ക്ഷേത്രത്തില്‍ വച്ചായിരുന്നു കാവ്യയും നിഷാല്‍ ചന്ദ്രയും വിവാഹിതരായത്. കുവൈറ്റ് നാഷ്ണല്‍ ബാങ്കിലെ ടെക്‌നിക്കല്‍ അഡ്വസറാണ് നിഷാല്‍. വിവാഹശേഷം ഇരുവരും കുവൈറ്റിലായിരുന്നു താമസം. എന്നാല്‍ ആറുമാസത്തിനു ശേഷം ദാമ്പത്യ ജീവിതത്തിലെ അസ്വാരസ്യങ്ങള്‍ മൂലം കാവ്യ എറണാകുളത്തെ സ്വന്തം വീട്ടിലേക്കു മടങ്ങിയെത്തി. തിരികെയെത്തിയ കാവ്യ വിവാഹമോചനത്തിനു നോട്ടിസ് കൊടുക്കുകയായിരുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ തനിക്ക് കടുത്ത പീഡനമാണ് അനുഭവിക്കേണ്ടി വന്നതെന്നാണ് കാവ്യ അന്നു പറഞ്ഞത്. ഒരു പെണ്ണിനും സഹിക്കാനാകാത്തതു നാലോ അഞ്ചോ മാസങ്ങള്‍ കൊണ്ട് തനിക്കു നേരിടേണ്ടി വന്നും എന്നും കാവ്യ പറഞ്ഞു.

എന്നാല്‍ കാവ്യ അയച്ച നോട്ടീസിനു മറുപടിയായി നിഷാല്‍ പറഞ്ഞത് കാവ്യയുടെ വാദങ്ങളുടെ മുനയൊടിക്കുന്നതും ഇപ്പോഴത്തെ സംഭവങ്ങളുടെ സൂചനയുമായിരുന്നു. ഭര്‍ത്താവ് വീട്ടില്‍ ഇല്ലാത്ത സമയത്ത് ദീര്‍ഘസമയം മലയാളത്തിലെ ജനപ്രിയ നടനുമായി ഫോണ്‍ സംഭഷണം നടത്താറുണ്ടെന്നായിരുന്നു നിഷാല്‍ നല്‍കിയ നോട്ടിസില്‍ പറഞ്ഞിരുന്നത്. നടിയുടെ ഫോണും കമ്പ്യൂട്ടറും പരിശോധിച്ചപ്പോള്‍ തനിക്ക് ഇതു മനസിലായി എന്നും നിഷാല്‍ അഭിഭാഷകന്‍ മുഖേന അയച്ച നോട്ടിസീല്‍ പറഞ്ഞിരുന്നു. മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്നു പിന്മാറാന്‍ ശ്രമിച്ചിരുന്നു എന്നും ഒടുവില്‍ ബന്ധുക്കള്‍ ഇടപെട്ട് മധ്യസ്ഥതയിലാണു കാവ്യ വിവാഹത്തിനു സമ്മതിച്ചത് എന്നും നിഷാല്‍ പറഞ്ഞിരുന്നു. ഇതോടെ ഇരുവരും തമ്മിലുള്ള ബന്ധം വേര്‍പിരിയുകയും ചെയ്തു. കാവ്യയുമായി വേര്‍പിരിഞ്ഞ് നാലു വര്‍ഷങ്ങള്‍ക്കു ശേഷം നിഷാല്‍ രണ്ടാം വിവാഹം കഴിച്ചു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം