നോട്ട് പ്രതിസന്ധി; സംസ്ഥാനത്ത് ഹര്‍ത്താല്‍ പൂര്‍ണം

Monday November 28th, 2016

കൊച്ചി: മുന്നൊരുക്കങ്ങളില്ലാതെ നോട്ട് അസാധുവാക്കി ജനങ്ങളെ തീരാദുരിതത്തിലാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ രാജ്യവ്യാപകമായി തിങ്കളാഴ്ച പ്രതിഷേധദിനം ആചരിക്കുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെ കേരളത്തില്‍ നടക്കുന്ന ഹര്‍ത്താല്‍ പൂര്‍ണമാണ്. സംസ്ഥാനത്തെമ്പാടും കെ.എസ്.ആര്‍.ടിസി ബസ് സര്‍വീസുകള്‍ പൂര്‍ണമായും സ്തംഭിച്ചു. സ്വകാര്യ ബസുകളും സര്‍വീസ് നിര്‍ത്തിവെച്ചു. ഇരുചക്രവാഹനങ്ങളും സ്വകാര്യ വാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയിരിക്കുന്നത്.

ബാങ്കുകളെ ഒഴിവാക്കിയിട്ടുള്ളതിനാല്‍ ബാങ്ക് പ്രവര്‍ത്തനങ്ങളെ കാര്യമായി ഹര്‍ത്താല്‍ ബാധിച്ചിട്ടില്ല. അത്യാവശ്യമായി ഇടപാടുകള്‍ നടത്തേണ്ടവര്‍ ബാങ്കുകളിലെത്തിയിട്ടുണ്ട്. ആശുപത്രി, പാല്‍, പത്രം, വിവാഹം തുടങ്ങിയ അവശ്യ സേവനമേഖലകളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശബരിമല തീര്‍ഥാടനം പ്രമാണിച്ച് പത്തനംതിട്ട ജില്ലയില്‍ റാന്നി താലൂക്ക്, ചിറ്റാര്‍, സീതത്തോട് പഞ്ചായത്തുകള്‍, കോട്ടയം ജില്ലയില്‍ എരുമേലി പഞ്ചായത്ത്, ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂര്‍ നഗരം എന്നിവിടങ്ങളിലെ ശബരിമല ഇടത്താവളങ്ങളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിട്ടുണ്ട്. അതിനാല്‍ ശബരിമല തീര്‍ഥാടകരെ ഹര്‍ത്താല്‍ ബാധിച്ചിട്ടില്ല.

അതേസമയം, ഹര്‍ത്താല്‍ ഒഴിവാക്കേണ്ടതാണെന്ന നിലപാടില്‍ യു.ഡി.എഫ് എം.എല്‍.എമാര്‍ തിങ്കളാഴ്ച രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി. ജില്ല കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികളും യു.ഡി.എഫ് സംഘടിപ്പിച്ചിട്ടുണ്ട്.വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഹര്‍ത്താല്‍ പൊതുവേ സമാധാനപരമാണെന്നാണ് റിപോര്‍ട്ടുകള്‍. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. കേരളത്തില്‍ ഇടതുമുന്നണിയും എസ്.ഡി.പി.ഐയുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം