ദിലീപ്-കാവ്യ വിവാഹം; മഞ്ജുവാര്യരെ പിന്തുണച്ച് സോഷ്യല്‍മീഡിയ

Saturday November 26th, 2016

Manju warrier newകൊച്ചി: ഗോസിപ്പുകള്‍ക്ക് വിരാമമിട്ട് ദിലീപ് കാവ്യ വിവാഹം നടന്നപ്പോള്‍ പലരും പിന്തുണക്കുന്നത് മഞ്ജുവാര്യരെ. വിവാഹമോചന സമയത്ത് ദിലീപ് കുറ്റം പറഞ്ഞപ്പോഴും മൗനം പാലിച്ച് മാന്യത കാണിച്ച മഞ്ജുവാണ് ശരിയെന്നായിരുന്നു പലരുടെയും അഭിപ്രായം. മകളെങ്കിലും മഞ്ജുവിന്റെ അടുത്തേക്ക് വരെട്ടെ എന്ന് ചിലര്‍ ആശംസിച്ചു. മഞ്ജുവുമായി ദിലീപ് പിരിയാനുള്ള കാരണം എന്താണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും മനസ്സിലായെന്നും അന്ന് മഞ്ജുവിനെ കുറ്റപ്പെടുത്തിയവരൊക്കെ ഇപ്പോള്‍ എവിടെയാണെന്നും കുറച്ച് പേര്‍ ചോദിക്കുന്നു.

1998 ലായിരുന്നു ദീലീപ് മഞ്ജുവിനെ വിവാഹം ചെയ്തത്. 2014ല്‍ ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് പല വാര്‍ത്തകളും പ്രചരിച്ചെങ്കിലും മഞ്ജുവാര്യര്‍ തന്റെതായ ലോകത്തേക്ക് ഒതുങ്ങുകയായിരുന്നു. ഗോസിപ്പുകള്‍ക്കൊന്നും മറുപടി പറയാതെ ആരെയും കുറ്റപ്പെടുത്താതെയായിരുന്നു മഞ്ജുവിന്റെ തുടര്‍ ജീവിതം. ഇതിനിടെ ഹൗഓള്‍ഡ് ആര്‍ യു എന്ന സിനിമയിലൂടെ അഭിനയ ലോകത്തേക്ക് തിരിച്ചെത്തിയ മഞ്ജു ഇതിനകം അരഡസനോളം സിനിമകളില്‍ നായികയായി. എല്ലാം ഒന്നിനൊന്നു മികച്ചതും കാലിക പ്രസക്തവുമായിരുന്നു. കേരള സര്‍ക്കാറിന്റെ മട്ടുപ്പാവ് കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിനും സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കും മുന്നില്‍ നില്‍ക്കാനും മഞ്ജുവിനെയായിരുന്നു തിരഞ്ഞെടുത്തത്.
ഇതോടെയാണ് പക്വതയും ജീവിതവീക്ഷണവുമുള്ള സ്ത്രീ എന്നതലത്തിലേക്ക് മഞ്ജുവാര്യര്‍ ഉയര്‍ന്നത്.
മഞ്ജുവാര്യരെ പിന്തുണച്ചുള്ള പോസ്റ്റുകള്‍ വായിക്കാം…

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം