ദിലീപും കാവ്യമാധവനും വിവാഹിതരായി

Saturday November 26th, 2016
2

dileep-kavya-weddingകൊച്ചി: മലയാള സിനിമയിലെ ജനപ്രിയ ജോഡികളായിരുന്ന ദിലീപും കാവ്യാ മാധവനും കൊച്ചിയില്‍ വിവാഹിതരായി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ച് ലളിതമായ ചടങ്ങിലായിരുന്നു മിന്നുകെട്ട്. തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് കാവ്യാ മാധവന്‍ പ്രതികരിച്ചു. അതെ സമയം, കാവ്യയുമായുള്ള വിവാഹത്തിന് മകളുടെ പൂര്‍ണ പിന്തുണയുണ്ടെന്ന് ദിലീപ് മാധ്യമങ്ങളെ അറിയിച്ചു. മീനാക്ഷിയും ഇത് സ്ഥിരീകരിച്ചിരുന്നു.

അഭിനയ ജീവിതത്തിന്റെ കാല്‍ നൂറ്റാണ്ടു പൂര്‍ത്തിത്തീകരിച്ച ശേഷമാണ് ഇരുവരും ജീവിതത്തില്‍ ഒന്നിക്കുന്നത്. മലയാള സിനിമ മേഖലയിലെ പ്രമുഖ അഭിനേതാക്കളും സംവിധായകരും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. സിനിമാ മേഖലയിലെ മുതിര്‍ന്നവരുടെ കാല്‍തൊട്ട് ഇരുവരും അനുഗ്രഹം തേടി.

ബാലതാരമായി സിനിമയിലെത്തിയ കാവ്യ ദീലീപ് നായകനായ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെ ആണ് നയികാ പദവിയിലെത്തുന്നത്. ഇരുവരും ഒരുമിച്ച് അഭിനയിച്ച മീശമാധവന്‍, റണ്‍വേ, ലയണ്‍, പാപ്പി അപ്പച്ചാ തുടങ്ങി നിരവധി ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ മിന്നും വിജയം സ്വന്തമാക്കി. അടൂരിന്റെ പിന്നെയും ആയിരുന്നു ഇരുവരും ഒന്നിച്ചഭിനയിച്ച അവസാന സിനിമ. ജനപ്രിയനായകന്‍ എന്ന ലേബലില്‍ ദിലീപ് പ്രീയങ്കരനായപ്പോള്‍ അടുത്ത വീട്ടിലെ കുട്ടി എന്ന ഇമേജ് കാവ്യയെ മലയാളികള്‍ക്ക് പ്രിയപ്പെട്ടവളാക്കി.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/17723-dileep-kavya-wedding">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം