സോളാര്‍ കേസ് വീണ്ടും; സരിതാ നായര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി

Thursday November 17th, 2016

saritha new
തിരുവന്തനപുരം: മുന്‍ മുഖ്യമന്ത്രിക്കും കേന്ദ്ര മന്ത്രിമാര്‍ക്കുമെതിരെ സമര്‍പ്പിച്ച പരാതിയില്‍ സോളാര്‍ കേസ് പ്രതി സരിത എസ്. നായര്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി. അഭിഭാഷകന്‍ ബി.എ ആളൂരിനൊപ്പം ഈഞ്ചക്കല്‍ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയാണ് സരിത മൊഴി നല്‍കിയത്.

കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് തന്നെ ലൈംഗീകമായി ചൂഷണം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് സരിത നേരത്തെ പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നത്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും സരിതക്ക് വേണ്ടി ഹാജരാവുക അഡ്വ. ബി.എ ആളൂരാണ്. നേരത്തെ സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ അഭിഭാഷകനായിരുന്നു ഇദ്ദേഹം.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം