വീരാജ്പേട്ട: കര്‍ണാടകയില്‍ മലയാളി അധ്യാപികയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഗോണിക്കുപ്പക്ക് സമീപം വെസ്റ്റ് നെമ്മലയിലെ പ്രമീളയാണ് (33) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു യുവാവിനെ അറസ്റ്റ് ചെയ്തു. തോട്ടംതൊഴിലാളി മുത്തുവിന്റെ മകന് ഹരീശിനെ (19) ആണ് ശ്രീമംഗല പൊലീസ് അറസ്റ്റ് ചെയ്തത്. ടി. ഷെട്ടിഗേരി സ്കൂളില്‍ പഠിക്കുന്ന മക്കളെ കൂട്ടി വീട്ടിലേക്ക് വരുന്ന വഴിയാണ് പ്രമീള ആക്രമിക്കപ്പെട്ടത്.
ഇവരെ മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്നാണ് സംശയം. പ്രമീള എറണാകുളം സ്വദേശി കുമാരന്റെ മകളാണ്. ഭര്‍ത്താവ് ഗിരീഷ് എറണാകുളത്ത് സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനാണ്. കുട്ടികളുമൊന്നിച്ച് പിതാവിന്റെ കൂടെയാണ് പ്രമീളയുടെ താമസം. വെസ്റ്റ് നെമ്മലയിലെ ഗവ. ഹയര്‍ െ്രെപമറി സ്കൂളില്‍ താല്‍ക്കാലിക അധ്യാപികയാണ്. മക്കള്‍: പൂജ, നന്ദീശ്. മൃതദേഹം ഗോണിക്കുപ്പ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി നെമ്മലയില് സംസ്കരിച്ചു. കുട്ട പൊലീസ് കേസെടുത്തു.