2030 ലോകകപ്പിന് വേദിയൊരുക്കാന്‍ ഉറുഗ്വെ രംഗത്ത്

Tuesday November 8th, 2016

World Cup 2018 russiaസൂറിച്: ഫിഫ ലോകകപ്പിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന 2030 ല്‍ ആതിഥേയത്വം വഹിക്കാന്‍ ഉറുഗ്വെ താല്‍പര്യം അറിയിച്ചു. അര്‍ജന്റീനക്കൊപ്പം സംയുക്തവേദിയൊരുക്കാനാണ് ഉറുഗ്വെ ആലോചിക്കുന്നതെന്ന് പ്രസിഡന്റ് ടബാരെ വാസ്‌ക്വുസ് സൂചന നല്‍കി. ഫിഫ ലോകകപ്പിന്റെ പ്രഥമ എഡിഷന്‍ 1930 ല്‍ ഉറുഗ്വെയിലെ മോണ്ടിവിഡോയിലായിരുന്നു അരങ്ങേറിയത്. ചാമ്പ്യന്‍ഷിപ്പിന്റെ നൂറാം വാര്‍ഷികത്തിന് എന്തുകൊണ്ടും അനുയോജ്യമായ ആതിഥേയര്‍ ഉറുഗ്വെ തന്നെയാണെന്നാണ് ടബാരെ അവകാശപ്പെടുന്നത്.
ഫിഫയില്‍ ലോകകപ്പ് വേദി അവകാശവാദം ഉന്നയിക്കാന്‍ ഉറുഗ്വെയും അര്‍ജന്റീനയും തയ്യാറെടുക്കുകയാണ്. അര്‍ജന്റീന പ്രസിഡന്റ് മൗറിസിയോ മാരിയുമായി ഉറുഗ്വെന്‍ പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി. ചിലി, കൊളംബിയ, ഇംഗ്ലണ്ട്, ആസ്‌ത്രേലിയ, ന്യൂസിലാന്‍ഡ്, മലേഷ്യ, വിയറ്റ്‌നാം രാഷ്ട്രങ്ങള്‍ 2030 ലോകകപ്പ് വേദിക്കായി രംഗത്തുണ്ട്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം