മോദിക്കൊപ്പം ഫോട്ടോ; മാധ്യമപ്രവര്‍ത്തകന്‍ അവാര്‍ഡ് നിരസിച്ചു

Thursday November 3rd, 2016
2

akshaymukul-media
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ രാമനാഥ് ഗോയങ്കേ പുരസ്‌കാരാര്‍ഹനായ പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ അക്ഷയ് മുകുള്‍ അവാര്‍ഡ് ഏറ്റുവാങ്ങാന്‍ എത്തിയില്ല. ന്യൂഡല്‍ഹിയില്‍ വെച്ച് ബുധനാഴ്ച നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് അവാര്‍ഡ് വിതരണം ചെയ്തത്. മോദിയുടെ കൈയ്യില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങേണ്ടി വരുമെന്നതിനാലാണ് അവാര്‍ഡ് വാങ്ങാന്‍ എത്താതിരുന്നതെന്ന് അക്ഷയ് വ്യക്തമാക്കി.

അവാര്‍ഡിനോട് തനിക്ക് അനാദരവില്ലെന്നും എന്നാല്‍ മോദിയും താനും ഒരേ ഫ്രേയിമില്‍ വരുന്നതും അവാര്‍ഡ് വാങ്ങുമ്പോള്‍ അദ്ദേഹത്തിനൊപ്പം ക്യാമറയിലേക്ക് നോക്കി ചിരിക്കേണ്ടി വരുന്നതും ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും അക്ഷയ് മുകുള്‍ പറഞ്ഞു. ഗീത പ്രസ് ആന്റ് ദ മേക്കിംഗ് ഓഫ് ഹിന്ദു ഇന്ത്യ എന്ന പുസ്തകത്തിനാണ് അക്ഷയ്ക്ക് പുരസ്‌കാരം ലഭിച്ചത്.

പുരസ്‌കാര വിതരണത്തിന് മോദിയെ ക്ഷണിച്ചതിനാല്‍ ഇന്ത്യന്‍ എക്‌സ്പ്രസിലെ എഡിറ്റോറിയല്‍ വിഭാഗത്തിലുള്ള പലരും എതിര്‍പ്പ് പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, അത്തരം കാര്യങ്ങള്‍ പത്രമാനേജറോട് ചോദിക്കാനാണ് ചീഫ് എഡിറ്റര്‍ രാജ്കമല്‍ ത്സാ പ്രതികരിച്ചത്. ക്യാച്ച് ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം