എം.ബി.എ പ്രവേശനം; കെ മാറ്റ് പരീക്ഷ നവംബറില്‍

Wednesday October 19th, 2016
2

Mouse Click online computer
തിരുവനന്തപുരം: കേരളത്തില്‍ എം.ബി.എ പ്രവേശനത്തിന് അര്‍ഹത നേടുന്നതിനുള്ള പ്രവേശന പരീക്ഷയായ കെമാറ്റ് (KMAT) കേരള നവംബര്‍ ആറിന് നടക്കും. പരീക്ഷക്ക് ഒക്ടോബര്‍ 25 വരെ എല്‍.ബി.എസ് സെന്റര്‍ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിവിധ സര്‍വകലാശാലകളിലെ പരീക്ഷാഫലം വരുന്നതിലെ കാലതാമസം കണക്കിലെടുത്ത് കെമാറ്റ് കേരള പരീക്ഷ വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം നടത്താന്‍ എല്ലാ സര്‍വകലാശാലകളും കൂടി തീരുമാനമെടുത്തിട്ടുണ്ട്.
എല്ലാക്കൊല്ലവും ആദ്യത്തെ പരീക്ഷ നവംബറിലെ ആദ്യ ഞായറാഴ്ചയും രണ്ടാമത്തെ പരീക്ഷ ഏപ്രിലിലെ ആദ്യ ഞായറാഴ്ചയും നടത്താനാണ് തീരുമാനം. 2017 ലെ രണ്ട് പരീക്ഷകളുടെ നടത്തിപ്പും നിയന്ത്രണവും മഹാത്മാഗാന്ധി സര്‍വകലാശാലക്കാണ്. ഈ വര്‍ഷം മുതല്‍ മാറ്റ് (MAT) പ്രവേശന പരീക്ഷ കേരളത്തില്‍ എം.ബി.എ പ്രവേശനത്തിന് അനുവദിക്കുകയില്ല. KMAT, CMAT, CAT എന്നിവയിലേതെങ്കിലും ഒന്നില്‍ അര്‍ഹത നേടിയവര്‍ക്കുമാത്രമേ ഇനി എം.ബി.എ.ക്ക് പ്രവേശനം ലഭിക്കുകയുള്ളൂ. ഈ വര്‍ഷം മുതല്‍ എന്‍.ആര്‍.ഐ ക്വാട്ടയില്‍ എം.ബി.എ പ്രവേശനം അനുവദിക്കുകയില്ല. എം.ബി.എ പ്രവേശനം 2017 മെയ് 31 ന് പൂര്‍ത്തിയാക്കി ജൂണ്‍ ആദ്യ വാരം ക്ലാസുകള്‍ ആരംഭിക്കും. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷാഫലം പ്രതീക്ഷിക്കുന്നവര്‍ക്കും കെമാറ്റ് കേരള പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാം.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം