പ്രായനിര്‍ണ്ണയത്തിന് ജനനസര്‍ട്ടിഫിക്കറ്റും സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റും മാത്രം

Thursday October 13th, 2016

Law and Act
തിരുവനന്തപുരം: കുട്ടികളുടെ പ്രായനിര്‍ണ്ണയത്തിനുളള അടിസ്ഥാനരേഖകള്‍ ജനന സര്‍ട്ടിഫിക്കറ്റും സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റും മാത്രമാണെന്നും അവയുടെ അഭാവത്തില്‍ പ്രായനിര്‍ണ്ണയത്തിനായുളള ശാസ്ത്രീയ പരിശോധന മാത്രമായിരിക്കുമെന്നും വ്യക്തമാക്കി ഉത്തരവ് പുറപ്പെടുവിക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്കും തൊഴില്‍നൈപുണ്യ വകുപ്പ് സെക്രട്ടറിക്കും ലേബര്‍ കമ്മീഷണര്‍ക്കും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. 18 വയസ്സിനു താഴെയുളളവരുടെ കാര്യത്തില്‍ പ്രായനിര്‍ണ്ണയത്തിന് മറ്റ് രേഖകള്‍ ഒന്നും സ്വീകരിക്കരുതെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധാ സ്വീകരിച്ച നടപടിയിലാണ് അധ്യക്ഷ ശോഭാ കോശി, അംഗങ്ങളായ കെ.നസീര്‍, മീന.സി.യു എന്നിവരടങ്ങിയ ഫുള്‍ ബെഞ്ചിന്റെ ഉത്തരവ്. പാന്‍ കാര്‍ഡ് ലഭിക്കുന്നതിനായി ഹാജരാക്കുന്ന രേഖകളുടെ നിജസ്ഥിതി സേവനദാതാക്കള്‍ ഉറപ്പുവരുത്തണമെന്ന് കൊച്ചിയിലെ ആദായനികുതി വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍ക്കും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. കൃത്രിമം ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസില്‍ വിവരം അറിയിക്കണം.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം