ഐ.എസ് ബന്ധം: തിരൂര്‍ സ്വദേശിയടക്കം ആറുപേര്‍ കണ്ണൂരില്‍ പിടിയില്‍

Monday October 3rd, 2016
2

nia-lകണ്ണൂര്‍: ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന ആറുപേരെ ദേശീയ അന്വേഷണഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തു. എന്‍ഐഎ ഐജി അനുരാഗ് തങ്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഞായറാഴ്ച വൈകിട്ട് പാനൂര്‍ പെരിങ്ങത്തൂരിനടുത്ത കനകമലയില്‍ നിന്ന് ഇവരെ പിടികൂടിയത്. കണ്ണൂര്‍ അണിയാരം മദീന മഹല്‍ മന്‍സീദ് (ഒമര്‍ അല്‍ ഹിന്ദി, മുത്തുക്ക 30), കോയമ്പത്തൂര്‍ സൗത്ത് ഉക്കടം ജി എം നഗര്‍, മസ്ജിദ് സ്ട്രീറ്റ് അബു ബഷീര്‍ (റാഷിദ്, ബുച്ച, ദളപതി, അമീര്‍ 29), ചെന്നൈയില്‍ താമസിക്കുന്ന തൃശൂര്‍ ചേലക്കര വെങ്ങാനല്ലൂര്‍ അമ്പലത്ത് ടി സ്വാലിഹ് മുഹമ്മദ് (യൂസഫ്, അബു ഹസ്‌ന 26), മലപ്പുറം തിരൂര്‍ പൊന്‍മുണ്ടം പൂക്കാട്ടില്‍ പി സഫ്വാന്‍ (30), കോഴിക്കോട് കുറ്റിയാടി നങ്ങീലംകണ്ടി എന്‍ കെ ജാസിം (25), കുറ്റിയാടി നങ്ങീലംകണ്ടി റംഷാദ് (ആമു 24) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ എറണാകുളം എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. തുടരന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് എന്‍ഐഎ അറിയിച്ചു.

സംഘത്തിന് ഐഎസുമായി ബന്ധമുണ്ടെന്നാണ് അന്വേഷക സംഘം നല്‍കുന്ന സൂചന. ആളുകളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്നതും ഇവരാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഐഎസ് ബന്ധമുള്ളവര്‍ക്ക് പടന്നയില്‍ ക്ലാസെടുത്ത അനീസ് മൗലവിയെ കനകമലക്കടുത്ത പുല്ലൂക്കരയിലെ സലഫിമസ്ജിദില്‍ നിന്നാണ് അറസ്റ്റുചെയ്തത്. പള്ളിയിലെ ഖത്തീബായിരുന്നു ഇയാള്‍. ഈ പ്രദേശത്ത് റിക്രൂട്ട്‌മെന്റടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി മുമ്പും ഇവര്‍ എത്തിയതായി സംശയിക്കുന്നു. അഞ്ചുപേരും എന്‍ഐഎ നിരീക്ഷണത്തിലായിരുന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചാണ് എന്‍ഐഎ സംഘമെത്തിയത്. കനകമലയിലെ മൊബൈല്‍ ടവറിനടുത്തുവച്ചാണ് അഞ്ചുപേരും പിടിയിലായത്. മൊബൈല്‍ ടവറിനടുത്ത കെട്ടിടത്തില്‍ ഇവരെ ചോദ്യംചെയ്തു. ലോക്കല്‍ പൊലീസിനെ അറിയിക്കാതെയാണ് എന്‍ഐഎ സംഘമെത്തിയത്. ഡിവൈഎസ്പി ഷൌക്കത്തലിയും സംഘത്തിലുണ്ടായിരുന്നു.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/17493-is-relation-kannur-6-arested">
Twitter
LinkedIn
Tags: , , ,
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം