പാക്കിസ്ഥാനില്‍ ഇന്ത്യന്‍ സിനിമകള്‍ നിരോധിച്ചു

Saturday October 1st, 2016

pak-indian-cinemaലാഹോര്‍: പാക് ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരെ ബോളിവുഡ് നടപടി കടുപ്പിച്ചതിനിടെ പാകിസ്താനിലും ഇന്ത്യന്‍ സിനിമകള്‍ക്ക് വിലക്ക്. ലാഹോറിലെ പ്രധാന തിയേറ്ററായ സൂപ്പര്‍ സിനിമാസ്, കറാച്ചിയിലെ ന്യൂപ്ലക്‌സ്, അട്രിയം എന്നിവരാണ് ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതേതുടര്‍ന്ന് അമിതാഭ് ബച്ചന്‍ ചിത്രമായ ‘പിങ്കി’ന്റെ പ്രദര്‍ശനം നിര്‍ത്തിവെച്ചു. പാകിസ്താന്‍ ചിത്രങ്ങളും ഹോളിവുഡ് ചിത്രങ്ങളുമാണ് ഇപ്പോള്‍ പ്രദര്‍ശനത്തിനുള്ളത്. പാകിസ്താന്‍ സൈന്യത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത് നിര്‍ത്തുന്നുവെന്ന് സൂപ്പര്‍ സിനിമ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. പാകിസ്താന്‍ ടി.വി ചാനലുകളില്‍ നിന്നും കേബിള്‍ നെറ്റ് വര്‍ക്ക് വഴിയും ഇന്ത്യന്‍ ഉള്ളടക്കങ്ങള്‍ നിരോധിക്കണമെന്നും ഇന്ത്യന്‍ സിനിമകളുടെ സിഡി വില്‍പനകള്‍ തടയണമെന്നും സൂപ്പര്‍ സിനിമാസ് ആവശ്യപ്പട്ടു. മറ്റു തിയേറ്ററുകളുടെയും പിന്തുണ ഈ വിഷയത്തില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും സൂപ്പര്‍ സിനിമാസ് ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.

അതസമയം, പാകിസ്താനില്‍ നിന്നുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ ബോളിവുഡിലെ നിര്‍മാതാക്കളുടെ സംഘടനയായ ഇന്ത്യന്‍ മോഷന്‍ പിക്‌ചേഴ്‌സ് അസോസിയേഷനും (ഐ.എം.പി.പി.എ) തീരുമാനിച്ചിരുന്നു. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവസാനിക്കുന്നത് വരെ പാക് നടീ നടന്‍മാരോ അണിയറ പ്രവര്‍ത്തകരോ ഇന്ത്യന്‍ സിനിമകളില്‍ പ്രവര്‍ത്തിക്കില്ലെന്ന് ഐ.എം.പി.പി.എ പ്രസിഡന്റ് അശോക് പണ്ഡിറ്റ് വ്യക്തമാക്കി. വരാന്‍ പോകുന്ന ചിത്രങ്ങളില്‍ നിന്നാണ് വിലക്ക് ഏര്‍പ്പെടുത്തുന്നതെന്നും പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍ക്ക് ഇത് ബാധകമാവില്ലെന്നും അദ്ദേഹം അറിയിച്ചു.

പുറത്തിറങ്ങാനിരിക്കുന്ന കരണ്‍ ജോഹര്‍ ചിത്രം ‘യേ ദില്‍ ഹേ മുഷ്‌കിലി’ല്‍ പാക് നടന്‍ ഫവാദ് ഖാനും ഷാരൂഖ് ചിത്രമായ ‘റഈസി’ല്‍ പാക് നടി മഹീറ ഖാനും അഭിനയിച്ചിരുന്നു. പാക് അധീന കശ്മീരില്‍ ഇന്ത്യ കഴിഞ്ഞദിവസം മിന്നലാക്രമണം നടത്തി ഭീകരരെ വധിച്ചതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം