പാരാലിമ്പിക്‌സ് ചരിത്രത്തിലെ മികച്ച നേട്ടവുമായി ഇന്ത്യ

Monday September 19th, 2016
2

rio-olympics-paraറിയോ: പരിമിതികളെ ചങ്കുറപ്പുകൊണ്ട് മറികടന്ന് പാരാലിമ്പിക്‌സ് ചരിത്രത്തിലെ മികച്ച നേട്ടവുമായാണ് ഇന്ത്യന്‍ സംഘം റിയോയില്‍നിന്ന് യാത്ര തിരിക്കുന്നത്. ചരിത്രത്തിലാദ്യമായി ഏറ്റവും കൂടുതല്‍ താരങ്ങള്‍ മത്സരിച്ചപ്പോള്‍ (19 പേര്‍) ഇന്ത്യ സ്വന്തമാക്കിയത് രണ്ടു സ്വര്‍ണവും ഒന്നു വീതം വെള്ളിയും വെങ്കലവും. മെഡലുകളെല്ലാം അത്‌ലറ്റിക്‌സിലായിരുന്നു. പുരുഷന്മാരുടെ ഹൈജംപില്‍ മാരിയപ്പന്‍ തങ്കവേലുവും ജാവലിന്‍ ത്രോയില്‍ ദേവേന്ദ്ര ഝജാരിയയുമാണ് മഞ്ഞപ്പതക്കമണിഞ്ഞത്. ഷോട്ട്പുട്ടില്‍ ദീപ മാലിക് വെള്ളിയും ഹൈജംപില്‍ വരുണ്‍ സിങ് ഭാട്ടി വെങ്കലവും നേടി രാജ്യത്തിന്റെ അഭിമാനമായി. പുരുഷന്മാരുടെ ക്ലബ്‌ത്രോയില്‍ അമിത് കുമാറും ജാവലിനില്‍ സന്ദീപും പവര്‍ലിഫ്റ്റിങ്ങില്‍ ഫര്‍മാന്‍ ബാഷയും നാലാം സ്ഥാനത്തത്തെിയതും നേട്ടമായി.

തമിഴ്‌നാട്ടുകാരന്‍ പയ്യന്‍ തങ്കവേലുവിന്റെ തങ്കത്തിളക്കമായിരുന്നു ഇന്ത്യക്ക് റിയോയിലെ ആദ്യ സമ്മാനം. 1.89 മീറ്റര്‍ താണ്ടിയാണ് ഈ സേലം സ്വദേശി സ്വര്‍ണത്തിലെത്തിയത്. 1.86 മീറ്ററായിരുന്നു വരുണ്‍ സിങ് ചാടിയത്. ദീപ മാലിക് 4.61 മീറ്റര്‍ ദൂരത്തേക്ക് വീല്‍ചെയറിലിരുന്ന് എറിഞ്ഞ ഷോട്ട് ചരിത്രമാവുകയായിരുന്നു. പാരാലിമ്പിക്‌സില്‍ മെഡല്‍ നേടുന്ന ഇന്ത്യയുടെ ആദ്യ വനിതയും ഏറ്റവും പ്രായം കൂടിയ അത്‌ലറ്റുമെന്ന ബഹുമതിയാണ് ഹരിയാനക്കാരിയായ ദീപ സ്വന്തമാക്കിയത്. സ്വന്തം ലോകറെക്കോഡ് തിരുത്തിയ ദേവേന്ദ്ര ഝജാരിയ ജാവലിനില്‍ രണ്ടാം പാരാലിമ്പിക്‌സ് സ്വര്‍ണമാണ് നേടിയത്. 2004ലായിരുന്നു ആദ്യ സ്വര്‍ണം.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം