അമേരിക്കയില്‍ ശിരോവസ്ത്രം ധരിച്ച വീട്ടമ്മയെ കുത്തിക്കൊന്നു

Saturday September 3rd, 2016
2

Nazma hijab murderന്യൂയോര്‍ക്ക്: ശിരോവസ്ത്രം ധരിച്ച സ്ത്രീയെ അമേരിക്കയില്‍ അജ്ഞാതന്‍ ക്രൂരമായി കുത്തിക്കൊന്നു. ന്യുയോര്‍ക്കില്‍ ബുധനാഴ്ച രാത്രി പലചരക്ക് കട അടച്ചശേഷം ഭര്‍ത്താവായ ഷംസുല്‍ അലാം ഖാനൊപ്പം വീട്ടിലേക്ക് പോകവെയാണ് നസ്മ ഖനാം എന്ന 60കാരിക്ക് കുത്തേറ്റത്. രാത്രി 9.15 ഓടെയായിരുന്നു സംഭവം. നസ്മയെ അടിച്ചു വീഴ്ത്തിയ ശേഷം അജ്ഞാതന്‍ അക്രമിക്കുകയായിരുന്നു എന്നാണ് ന്യൂയോര്‍ക്ക് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തത്.

നാല് ഇഞ്ച് നീളമുള്ള കത്തി കൊണ്ട് നസ്മയുടെ നെഞ്ചില്‍ അക്രമി കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നസ്മിനെ ഭര്‍ത്താവ് താങ്ങിയെടുത്തെങ്കിലും രക്തം അദ്ദേഹത്തിന്‍റെ കൈകളിലൂടെ ധാരാളമായി ഒഴുകുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷി പറയുന്നത്. ഉടന്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മുന്‍ സ്‌കൂള്‍ അധ്യാപികയായിരുന്ന നസ്മ മൂന്ന് കുട്ടികളുടെ മാതാവാണ്. ബാംഗ്ലാദേശ് വംശജരായ ഇരുവരും 2009ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. ആഴച്കള്‍ക്കുമുമ്പ് ബംഗ്ലാദേശി വംശജനായ മുസ്‌ലിം പുരോഹിതനും സഹായിയും അജ്ഞാതന്റെ കുത്തേറ്റ് കൊല്ലപ്പെട്ടിരുന്നു.

സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും തെരുവിലെ കാമറയില്‍ ഒരാള്‍ ഓടുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ടെന്നും ന്യൂയോര്‍ക്ക് പൊലീസ് പറഞ്ഞു.

RSS20
Follow by Email
Facebook0
Google+0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം