ഹിന്ദുഐക്യവേദി മാര്‍ച്ചും തടയാന്‍ പോപുലര്‍ഫ്രണ്ടും; മഞ്ചേരി നിശ്ചലമായി

Sunday August 21st, 2016

RSS VHP HIV bjp manjeri

മഞ്ചേരി: ചെരണിയില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക പഠനകേന്ദ്രമായ സത്യസരണിയിലേക്ക് ഹിന്ദു ഐക്യവേദി ആഭിമുഖ്യത്തില്‍ നടത്താനിരുന്ന മാര്‍ച്ചും തടയാനുള്ള പോപ്പുലര്‍ ഫ്രണ്ട് ശ്രമവും മഞ്ചേരിയെ സംഘര്‍ഷത്തിന്റെ വക്കിലെത്തിച്ചു.

മഞ്ചേരി കച്ചേരിപ്പടിക്ക് സമീപം ഇന്ദിരാഗാന്ധി സ്മാരക ബസ്സ്റ്റാന്‍ഡില്‍നിന്ന് ഹിന്ദു ഐക്യവേദി മാര്‍ച്ച് പുറപ്പെടുമെന്നാണറിയിച്ചിരുന്നത്. ഇതുപ്രകാരം ശനിയാഴ്ച രാവിലെ ഏഴ് മുതല്‍ പ്രവര്‍ത്തകരെത്തി. മാര്‍ച്ച് തടയുമെന്ന് പ്രഖ്യാപിച്ച പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കച്ചേരിപ്പടി ജങ്ഷന് സമീപവും സംഘടിച്ചതോടെ മഞ്ചേരി നഗരം അക്ഷരാര്‍ത്ഥത്തില്‍ നിശ്ചലമായി. ജില്ലാ പൊലീസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റയുടെ നേതൃത്വത്തില്‍ 700ഓളം പൊലീസുകാരെയാണ് സ്ഥലത്ത് വിന്യസിച്ചത്. കച്ചേരിപ്പടിയില്‍ നിന്ന് 300 മീറ്റര്‍ അകലെ മെഡിക്കല്‍ കോളജ് പരിസരത്ത് ഹിന്ദുഐക്യവേദി മാര്‍ച്ച് തടയാനായിരുന്നു പോലിസിന്റെയും നേതാക്കളുടെയും ധാരണ. എന്നാല്‍ തടയാനായി പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ കച്ചേരിപ്പടി ജങ്ഷനില്‍ തന്നെ നിലയുറപ്പിച്ചതോടെ ഹിന്ദു ഐക്യവേദി മാര്‍ച്ച് ഒഴിവാക്കി ബസ് സ്റ്റാന്‍ഡിന് മുമ്പില്‍ ധര്‍ണ നടത്തി. ഉച്ചക്ക് 1.30ഓടെ പിരിഞ്ഞു. ഇത്രയും സമയം 60 മീറ്ററോളമടുത്ത് പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ നിലയുറപ്പിച്ചിരുന്നു. ഹിന്ദു ഐക്യവേദിയുടെ അവസാന പ്രവര്‍ത്തകനും വാഹനം കയറി യാത്രയായതിനു ശേഷമാണ് പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ പിരിഞ്ഞത്. ഹിന്ദു ഐക്യവേദി കച്ചേരിപ്പടിയില്‍ നടത്തിയ ധര്‍ണ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, പി.വി. രാമന്‍, മുണ്ടിയമ്മ തുടങ്ങിയവര്‍ സംസാരിച്ചു.
പോപ്പുലര്‍ഫ്രണ്ട് പ്രതിഷേധത്തില്‍ നേതാക്കളായ സംസ്ഥാന വൈസ്പ്രസിഡന്റ് കെ മുഹമ്മദലി, പി പി. റഫീഖ്, കെ കെ അബ്ദുല്‍ മജീദ് ഖാസിമി സംസാരിച്ചു.

PFI march anti rss (1)സലഫി സെന്ററിലേക്ക് ഹിന്ദു ഐക്യവേദി മാര്‍ച്ച്;
പ്രതിരോധം തീര്‍ത്ത് പോപുലര്‍ഫ്രണ്ട്
തിരുവനന്തപുരം: മതപരിവര്‍ത്തനം നടത്തുന്നതായി ആരോപിച്ച് ഊറ്റുകുഴി സലഫി സെന്ററിലേക്ക് ഹിന്ദു ഐക്യവേദി മാര്‍ച്ച് നടത്തി. പുളിമൂട് ജങ്ഷനില്‍ പൊലീസ് മാര്‍ച്ച് തടഞ്ഞു. അതേസമയം, ഹിന്ദു ഐക്യവേദി നടത്തുന്ന മാര്‍ച്ച് പ്രതിരോധിക്കാനും സെന്ററിന് സംരക്ഷണം പ്രഖ്യാപിച്ചും പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും എത്തി. ഇതു സംഘര്‍ഷത്തിനു വഴി തെളിക്കുമെന്ന് കരുതിയെങ്കിലും പൊലീസിന്റെ സുശക്തമായ ഇടപെടല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കി. ഇരുകൂട്ടരെയും രണ്ടിടങ്ങളിലായി പൊലീസ് തടഞ്ഞതോടെ പ്രശ്‌നങ്ങള്‍ ഇല്ലാതെ സമരം അവസാനിച്ചു.

സമരക്കാര്‍ക്കായി വാഹനങ്ങള്‍ വഴി തിരിച്ചു വിട്ടത് നഗരത്തില്‍ രൂക്ഷമായ ഗതാഗതക്കുരുക്കുണ്ടാക്കി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സിറ്റി പൊലീസ് കമീഷണര്‍ ജി. സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘത്തെയാണ് നഗരത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ വിന്യസിച്ചത്.
ആയുര്‍വേദ കോളജ് ജങ്ഷനില്‍നിന്ന് ആരംഭിച്ച ഹിന്ദുഐക്യവേദി പ്രതിഷേധ മാര്‍ച്ച് പുളിമൂട് ജങ്ഷനില്‍ പൊലീസ് തടഞ്ഞു. മാര്‍ച്ചിന് നേതാക്കളായ കെ. പ്രഭാകരന്‍, ഉണ്ണി വഴയില, സുരേഷ് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി. ബാബു ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. സുരേഷ്, കിളിമാനൂര്‍ ബാബു, സി. ബാബു, വി. സുശീല്‍കുമാര്‍, പ്രസാദ് ബാബു, അനീഷ്, സന്തോഷ്, കെ. രമേശ് എന്നിവര്‍ സംസാരിച്ചു.

സലഫി സെന്ററിന് മുന്നില്‍ നടന്ന സംരക്ഷണ കൂട്ടായ്മയിലേക്ക് അതിരാവിലെ മുതല്‍തന്നെ നൂറുകണക്കിന് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരത്തെി. സംസ്ഥാന സെക്രട്ടറി ബി. നൗഷാദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗങ്ങളായ പി.കെ. അബ്ദുല്‍ ലത്തീഫ്, എം.എ. അബ്ദുല്‍ സലീം, ജില്ലാ പ്രസിഡന്റ് ഇ. സുള്‍ഫി, സെക്രട്ടറി നിസാറുദ്ദീന്‍ ബാഖവി എന്നിവര്‍ സംസാരിച്ചു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം