ആര്‍എസ്എസ് പോര്‍വിളി അവസാനിപ്പിക്കണം: പോപ്പുലര്‍ ഫ്രണ്ട്

Saturday August 20th, 2016

Popular front PFIമലപ്പുറം: വ്യാജ പ്രചരണം നടത്തി മുസ്‌ലിം സ്ഥാപനങ്ങള്‍ കയ്യേറാനും തകര്‍ക്കാനുമുള്ള ആഹ്വാനം സ്വന്തം അണികള്‍തന്നെ തള്ളികളഞ്ഞ സാഹചര്യത്തില്‍ യതാര്‍ഥ്യബോധം ഉള്‍ക്കൊണ്ട് പോര്‍വിളികളും നുണപ്രചാരണവും അവസാനിപ്പിക്കാന്‍ ആര്‍എസ്എസ് തയ്യാറാകണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 25000 പേരെ പങ്കെടുപ്പിച്ച് മഞ്ചേരിയിലെ സത്യസരണിയിലേക്കും, തിരുവനന്തപുരം സലഫി സെന്ററിലേക്കും നടത്തുമെന്ന് പ്രഖ്യാപിച്ച മാര്‍ച്ചിന് 2000 പേരെ പോലും അണിനിരത്താന്‍ ആര്‍എസ്എസിന് കഴിഞ്ഞില്ല. തുടങ്ങിയ സ്ഥലത്ത് നിന്ന് ഒരടി മുമ്പോട്ട് നീങ്ങാന്‍ പോലും കഴിയാതെ ആര്‍എസ്എസിന് പിന്‍വാങ്ങേണ്ടി വന്നത് വന്‍ജനകീയ ചെറുത്ത് നില്‍പ്പ് കൊണ്ട് തന്നെയായിരുന്നു. ഫാസിസത്തോട് മൃദു സമീപനം സ്വീകരിച്ചതിന്റെ ദുരന്തങ്ങള്‍ ഏറെ ഏറ്റുവാങ്ങിയവരാണ് മുസ്‌ലിംകളും ദളിതുകളും അടക്കമുള്ള പിന്നോക്ക വിഭാഗങ്ങള്‍. ഉത്തരേന്ത്യന്‍ മാതൃകയില്‍ വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ക്ക് തിരികൊളുത്താന്‍ ആര്‍എസഎസ് നടത്തിയ ശ്രമങ്ങളെ തിരിച്ചറിയാന്‍ കേരളത്തിലെ ഹൈന്ദവ സമൂഹം മുമ്പോട്ട് വന്നത് ആശാ വഹമാണെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.

ആര്‍എസ്എസിന്റെ മുഷ്‌കിന് മുമ്പില്‍ ജനകീയ പ്രതിരോധം മാത്രമാണ് ശരിയായ മാര്‍ഗ്ഗമെന്ന് ഒരിക്കല്‍ കൂടി ബോധ്യപ്പെട്ടിരിക്കുകയാണ്. ഫാസിസത്തോട് വിട്ട്‌വീഴ്ചയില്ലെന്ന് പ്രഖ്യാപിച്ച് തിരുവനന്തപുരത്തും, മഞ്ചേരിയിലും ജനകീയ പ്രതിരോധം വിജയിപ്പിച്ച മുഴുവന്‍ ജനങ്ങളേയും പോപുലര്‍ ഫ്രണ്ട് അഭിനന്ദിക്കുന്നതായും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതി അംഗം പി പി റഫീഖ്, ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി അബ്ദുല്‍ അസീസ്, വെസ്റ്റ് ജില്ലാ പ്രസിഡന്റ് കെ മുഹമ്മദ് ബഷീര്‍ പങ്കെടുത്തു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം