എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റിയില്‍ അഴിച്ചുപണി; പി അബ്ദുല്‍മജീദ് ഫൈസി പ്രസിഡന്റ്

Tuesday August 16th, 2016

SDPI leaders faizy

കോഴിക്കോട്: സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) കേരളഘടകത്തില്‍ സമഗ്രമായ അഴിച്ചുപണി. ദേശീയ പ്രസിഡന്റ് എ. സഈദ്, ജനറല്‍ സെക്രട്ടറി എം.കെ. ഫൈസി എന്നിവരുടെ സാന്നിധ്യത്തില്‍ പുത്തനത്താണിയില്‍ ചേര്‍ന്ന വാര്‍ഷിക അവലോകന യോഗത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനം കൂടുതല്‍ ശക്തവും കാര്യക്ഷമവുമാക്കുന്നതിന്റെ ഭാഗമായാണ് പുനഃസംഘടനയെന്നാണറിയുന്നത്. ദേശീയ നേതൃത്വത്തിലായിരുന്ന പി അബ്ദുല്‍മജീദ് ഫൈസിയെ സംസ്ഥാന ഘടകത്തിലേക്ക് തിരികെ എത്തിച്ചാണ് പുതിയ കമ്മിറ്റി. മൂന്നു ജനറല്‍ സെക്രട്ടറിമാരുണ്ടായിരുന്ന കമ്മിറ്റിയില്‍ രണ്ടു പേരെ മാറ്റി പുതിയ ഒരാളെ തിരഞ്ഞെടുത്തു. ഇതോടെ ജനറല്‍ സെക്രട്ടറിമാര്‍ രണ്ടായി കുറഞ്ഞു.

നിലവില്‍ ദേശീയ സെക്രട്ടറിയായ പി. അബ്ദുല്‍ മജീദ് ഫൈസിയാണ് പുതിയ പ്രസിഡന്റ്. മലപ്പുറം, മഞ്ചേരി സ്വദേശിയായ മജീദ് ഫൈസി ദേശീയ, സംസ്ഥാന ജനറല്‍ സെക്രട്ടറി പദവികളും വഹിച്ചിട്ടുണ്ട്. ജനറല്‍ സെക്രട്ടറിമാരായി എം.കെ. മനോജ്കുമാര്‍, അജ്മല്‍ ഇസ്മായീല്‍ എന്നിവരെ തിരഞ്ഞെടുത്തു. മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, തുളസീധരന്‍ പള്ളിക്കല്‍ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. ജലീല്‍ നീലാമ്പ്രയെ ഖജാന്‍ജിയായും റോയ് അറക്കല്‍, എ.കെ. അബ്ദുല്‍ മജീദ്, പി.കെ. ഉസ്മാന്‍, കെ കെ റൈഹാനത്ത് ടീച്ചര്‍ എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.

അഡ്വ. കെ.എം.അഷ്‌റഫ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. പി. അബ്ദുല്‍ ഹമീദ് സ്വാഗതവും അജ്മല്‍ ഇസ്മായീല്‍ നന്ദിയും പറഞ്ഞു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം