‘യു.ഡി.എഫ് വിട്ടാലും മാണിയുടെയും ലീഗിന്റെയും പാപക്കറ പോകില്ല’

Tuesday August 16th, 2016

Janayugam pageതിരുവനന്തപുരം: യുഡിഎഫ് വിട്ടുവന്നനാലും മാണിയുടെയും ലീഗിന്റെയും മേലുള്ള പാപക്കറ കഴുകിപ്പോകില്ലെന്ന് സി.പി.ഐ മുഖപത്രം ജനയുഗം. ഇടതു പ്രകടന പത്രികയുടെ മേല്‍ ഒരു ചെമ്പരുന്തും റാകിപ്പറക്കേണ്ട എന്ന തലക്കെട്ടില്‍ വാതില്‍പ്പഴുതിലൂടെ എന്ന പംക്തിയിലാണ് മാണിക്കും ലീഗിനുമെതിരെ കടുത്ത വിമര്‍ശമുന്നയിച്ചിരിക്കുന്നത്.

‘കഴിഞ്ഞ സര്‍ക്കാരിലെ അഴിമതി പണ്ടാരങ്ങള്‍ അഴിമതി സംഘത്തില്‍ നിന്നു പുറത്തുചാടിയാല്‍ അവരെങ്ങനെ പുണ്യാളന്മാരാകും? അഴിമതിയുടെ അന്ധത ബാധിച്ച മാണി അഴിമതി കൂടാരത്തില്‍ നിന്നു പുറത്തുവന്നാല്‍ വാഴ്ത്തപ്പെട്ടവനോ വിശുദ്ധനോ ആകുമോ എന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ചോദ്യത്തിനു പ്രസക്തിയേറുന്നത് ഇവിടെയാണ്. അഴിമതി വീരനാണു മാണിയെന്ന് നാം ഏറെക്കാലമായി തുറന്നു പറയുന്നു. വര്‍ഗീയതക്കു കുപ്രസിധിയാര്‍ജിച്ചതാണ് മുസ്‌ലിം ലീഗ്’ – ലേഖനത്തില്‍ പറയുന്നു.

സ്ത്രീ സുരക്ഷക്കു ഗോവിന്ദച്ചാമിയെയും അമിറുല്‍ ഇസ്‌ലാമിനെയും ഹിന്ദുവര്‍ഗീയത എന്ന കാന്‍സര്‍ ശസ്ത്രക്രിയക്കു നരേന്ദ്രമോദിയെയും മോഹന്‍ ഭാഗവതിനെയും വിളിക്കുന്നതു പോലെയാണു മാണിയോടുള്ള ചില കേന്ദ്രങ്ങളുടെ പൂതി. തുമ്മിയാല്‍ തെറിക്കുന്ന മൂക്കുപോലെ ആരെങ്കിലും എഴുതുന്ന മുഖപ്രസംഗമോ ലേഖനമോ കൊണ്ട് ഇടതുമുന്നണിയുടെ പ്രകടനപത്രിക ഭേദഗതി ചെയ്യാന്‍ ആരും വെയില്‍കായേണ്ട. അതിനു മുകളില്‍ ഒരു ചെമ്പരുന്തും റാകിപറക്കില്ലെന്നും ഇടതുമുന്നണിക്കു മഹാഭൂരിപക്ഷം സമ്മാനിച്ച ജനം അത് അനുവദിക്കില്ലെന്നും ലേഖനം പറയുന്നു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം