തീറ്റ മല്‍സരങ്ങള്‍ക്ക് നിരോധനം

Wednesday July 20th, 2016
2
Theeta malsaram
Representational image

മലപ്പുറം: തീറ്റ മത്സരങ്ങള്‍ക്കിടയില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ശ്വാസതടസ്സം, ദഹനകുറവ്, ഛര്‍ദ്ദി തുടങ്ങിയ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ തീറ്റ മത്സരങ്ങള്‍ നടത്തരുതെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നിര്‍ദേശിച്ചു. ഓണമടക്കമുള്ള വിശേഷ ദിനത്തോടും ഉത്സവങ്ങളോടുമനുബന്ധിച്ച് യുവജന ക്ലബുകളും സന്നദ്ധ സംഘടനകളും വിനോദമായി തീറ്റ മത്സരം നടത്താറുണ്ട്. ഇതുമൂലം ശാരീരിക അസ്വസ്ഥതകള്‍ക്ക് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് തീറ്റ മത്സരം നിരോധിക്കണമെന്ന് തൃശൂര്‍ സീഡ് ക്ലബ് വിദ്യാര്‍ഥികള്‍ കമ്മീഷന് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് നിര്‍ദേശമെന്ന് ഡി.എം.ഒ ഡോ. വി. ഉമ്മര്‍ ഫാറൂഖ് അറിയിച്ചു.

RSS20
Follow by Email
Facebook0
LinkedIn
Share
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം