തിരുവനന്തപുരം പ്രസ്‌ക്ലബില്‍ മദ്യശാല! പ്രസ് ക്ലബിനെ അപമാനിക്കാനെന്ന്

Sunday July 10th, 2016

Press club TVMതിരുവനന്തപുരം: പ്രസ് ക്ലബില്‍ മദ്യശാല പ്രവര്‍ത്തിക്കുന്നെന്നും എക്‌സൈസ് കമീഷണര്‍ ഋഷിരാജ് സിങ്ങിന്റെ നിര്‍ദേശപ്രകാരം അത് അടച്ചുപൂട്ടിയെന്നുമുള്ള വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് പ്രസ് ക്ലബ് ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പ്രസ് ക്ലബില്‍ സങ്കേതം എന്ന പേരില്‍ മദ്യശാല പ്രവര്‍ത്തിക്കുന്നില്ല. റിക്രിയേഷന്‍ ഹാളില്‍ പത്രക്കാര്‍ ഉച്ചക്കും വൈകീട്ടും ഒത്തുകൂടാറുണ്ട്. ടേബ്ള്‍ ടെന്നിസ്, കാരംസ്, ചെസ് തുടങ്ങിയ ഇന്‍ഡോര്‍ കായികവിനോദങ്ങളില്‍ ഏര്‍പ്പെടാറുമുണ്ട്. സെക്രട്ടേറിയറ്റിലും അതിനുമുന്നിലും തിരക്കേറിയ മാധ്യമപ്രവര്‍ത്തനങ്ങള്‍ നടത്തി ക്ഷീണിക്കുന്നവര്‍ക്ക് ഇരിക്കാനുള്ള ഇടം ലഭ്യമല്ല. ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ അകലെയുള്ള സ്വന്തം സ്ഥാപനങ്ങളിലേക്ക് പോവുക പ്രയാസകരവുമാണ്. ഈ ന്യൂനത പരിഹരിക്കാനാണ് 1964ല്‍ പ്രസ് ക്ലബ് ആരംഭിച്ചതുമുതല്‍ വിശ്രമസൗകര്യം ഒരുക്കിയിരിക്കുന്നത്.

റിക്രിയേഷന്‍ സെന്ററില്‍ മദ്യം ശേഖരിച്ച് വെക്കുകയോ വില്‍ക്കുകയോ ചെയ്യുന്നില്ല. അടുത്തകാലത്തായി പ്രസ് ക്ലബിനെ അപമാനിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്. അംഗത്വം ലഭിക്കാത്തവരും അച്ചടക്ക നടപടിക്ക് വിധേയരായവരുമാണ് ഇതിനു പിന്നില്‍. റിക്രിയേഷന്‍ ക്ലബ് അടച്ചു പൂട്ടണമെന്ന് എക്‌സൈസ് വകുപ്പിലെ ഒരുദ്യോഗസ്ഥനും നിര്‍ദേശിച്ചിട്ടില്ല. അംഗങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ കായികവിനോദങ്ങള്‍ക്ക് ഇത് തുറന്നു കൊടുക്കാറുമുണ്ട്. പ്രസ് ക്ലബിന് ഭൂഗര്‍ഭ അറയയോ സ്റ്റാര്‍ ഹോട്ടലുകളിലെ ബാറുകളോട് കിടപിടിക്കുന്ന ഹാളുകളോ ഇല്ലെന്നും ഭാരവാഹികള്‍ അറിയിച്ചു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം