സ്വര്‍ണക്കടത്ത് കേസ്; ഇടത് സര്‍ക്കാറിന് ഒന്നും മറച്ചുവെക്കാനില്ലെന്ന് കൊടിയേരി

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കോ ഓഫീസിനോ ബന്ധമില്ല, ഇക്കാര്യം ഉയര്‍ത്തിപ്പിടിച്ച് സിപിഎം സംസ്ഥാന വ്യാപകമായി ഗൃഹ സന്ദര്‍ശനം നടത്താനും കാര്യങ്ങള്‍ വിശദീകരിക്കാനുമാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനിച്ചിരിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. അതോടൊപ്പം പ്രതിപക്ഷം ഭരിക്കുന്ന പല തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ നിസ്സഹകരണ നിലപാടാണുള്ളത്.

Friday July 17th, 2020

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്നതില്‍ വീഴ്ച പറ്റിയതായി സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നിന്നും പിടികൂടിയിട്ടുള്ള സ്വര്‍ണം ഒരു ഡിപ്ലമാറ്റിക് പാഴ്‌സലായി യുഎഇ നയതന്ത്ര പ്രതിനിധി അറ്റാഷിടെ പേരില്‍ വന്നിട്ടുള്ള പാഴ്‌സലിലാണ് സ്വര്‍ണം കണ്ടെത്തിയത്. ആ സ്വര്‍ണം പിടികൂടിയത് കസ്റ്റംസിന്റെ ഭാഗത്ത് നിന്നുള്ള ഒരു ധീരമായ നിലപാടായിരുന്നുവെന്നും സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. വിമാനത്താവളങ്ങളില്‍ പലപ്പോഴും എത്തുന്ന സ്വര്‍ണങ്ങള്‍ പിടിക്കപ്പെടാതെ പോകുന്ന സാഹചര്യം ധാരാളം റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. എന്നാല്‍ , ഡിപ്ലമാറ്റിക് പാഴ്‌സലില്‍ വന്ന സ്വര്‍ണം പിടികൂടിയ നടപടിയെ തുടര്‍ന്നാണ് കസ്റ്റംസ് മാത്രം ഈ കേസ് അന്വേഷിച്ചാല്‍ പോരെന്നും എന്‍ഐഎ കൂടി ഈ കേസ് അന്വേഷിക്കണമെന്ന് തൂരുമാനത്തിലെത്തുന്നത്. ഇത്തരം കേസുകള്‍ എന്‍ഐഎ പോലൊരു ഏജന്‍സി അന്വേഷിച്ചാല്‍ മാത്രമാണ് കൂടുതല്‍ കാര്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ പറ്റുന്നത്. ഇത്തരം കേസുകള്‍ അന്വേഷിക്കുന്നതിന് എന്‍ഐഎയ്ക്ക് വിപുലമായ അധികാരം ഉണ്ടെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. ഈ കേസില്‍ പഴുതടതച്ച ഒരന്വേഷണത്തിനാണ് ലക്ഷ്യമിടുന്നത്. മാത്രമല്ല, ഇത്തരത്തില്‍ വരുന്ന സ്വര്‍ണം ഏതെല്ലാം കാര്യങ്ങള്‍ക്കാണ് പോകുന്നതെന്ന് സമഗ്ര പരിശോധനയ്ക്കും സഹായകമാകുന്ന അന്വേഷണമാണ് ആവശ്യമായിട്ടുള്ളത്. ഇക്കാര്യത്തില്‍ എല്‍ഡിഎഫ് ഗവണ്‍മെന്റിനും സിപിഎമ്മിനും ഒന്നും മറച്ചുവയ്ക്കാനില്ല. അതുകൊണ്ടാണ് കസ്റ്റംസ് അന്വേഷിക്കുന്ന ഈ കേസില്‍ വേറെ ഏത് കേന്ദ്ര ഏജന്‍സിയാണ് അന്വേഷണം നടത്തേണ്ടതെന്നും കൊടിയേരി ബാലകൃഷ്ണന്‍ ആരാഞ്ഞു. യുക്തമായ ഏജന്‍സിയെകൊണ്ട് കേസ് അന്വേഷിപ്പിച്ച് ഫലപ്രദമായ അന്വേഷണം നടപ്പാക്കണമെന്ന് മുഖ്യമന്ത്രിയും ആവശ്യപ്പെട്ടത്.

എന്നാല്‍. ഈ കേസില്‍ അന്വേഷണം തുടങ്ങുന്നതിനു മുന്‍പ് തന്നെ സിപിഎമ്മിനും ഗവണ്‍മെന്റിനും എതിരായി ഉപയോഗിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടുണ്ടന്ന് ബിജെപി സംസ്ഥാന പ്രസിഡന്റാണ്. എന്നാല്‍ ഇതുമായിബന്ധപ്പെട്ടാരും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിട്ടില്ല. ഇക്കാര്യം കസ്റ്റംസിലെ ഉന്നതനായ ഉദ്യോഗസ്ഥന്‍ തന്നെ വെളിപ്പെടുത്തിയതുമാണ്. എന്നാല്‍, യഥാര്‍ത്ഥത്തില്‍ എന്താണ് പുറത്ത് വന്നതെന്ന് പിന്നീട് മനസിലായെന്നും കൊടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

നിലവില്‍ ഉയര്‍ന്ന് വന്നിരിക്കുന്ന സമരങ്ങള്‍ സിപിഎമ്മിനെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. പ്രശ്‌നത്തെ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ തന്നെ എം ശിവശങ്കരനെ സര്‍വീസില്‍ നിന്ന് ഒഴിവാക്കി. മുഖ്യമന്ത്രിക്കോ സര്‍ക്കാറിനോ ആരെയും സംരക്ഷിക്കാന്‍ ഉദ്ദേശമില്ല. സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്. സോളാര്‍ കേസ് പൊലെയാണ് ഈ കേസും എന്ന് സ്ഥാപിക്കാനാണ് ശ്രമം നടത്തുന്നത്. സോളാര്‍ കേസില്‍ ആരോപണ വിധേയന്‍ മുഖ്യമന്ത്രിയായിരുന്നു. എന്നാല്‍, സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കോ ഓഫീസിനോ ബന്ധമില്ല, ഇക്കാര്യം ഉയര്‍ത്തിപ്പിടിച്ച് സിപിഎം സംസ്ഥാന വ്യാപകമായി ഗൃഹ സന്ദര്‍ശനം നടത്താനും കാര്യങ്ങള്‍ വിശദീകരിക്കാനുമാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനിച്ചിരിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. അതോടൊപ്പം പ്രതിപക്ഷം ഭരിക്കുന്ന പല തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ നിസ്സഹകരണ നിലപാടാണുള്ളത്. ഇത്തരം സ്ഥലങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇടപെട്ട് അതിനാവശ്യമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ഒന്നിച്ചു നിര്‍ത്തി ഇതൊരു ജനകീയ പ്രശ്‌നമാക്കി കാണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറിയേറ്റ് യോഗത്തിനു ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം