ഉത്രവധക്കേസ്; സൂരജും സുരേഷും വനംവകുപ്പ് കസ്റ്റഡിയില്‍

അനധികൃതമായി പാമ്പിനെ കൈവശം വച്ചു, പണത്തിന് കൈമാറി, പാമ്പിനെ തല്ലി കൊന്നു എന്നീ കേസുകളില്‍ തെളിവെടുപ്പ് നടത്താനാണ് വനംവകുപ്പ് സൂരജിനെയും സുരേഷിനേയും കസ്റ്റഡിയില്‍ വാങ്ങിയത്. പുനലൂര്‍ വനം കോടതി ഏഴ് ദിവസത്തേക്ക് വനംവകുപ്പിന് കസ്റ്റഡി അനുവദിച്ചു.

Wednesday June 17th, 2020

കൊല്ലം: അഞ്ചല്‍ ഉത്ര വധക്കേസിലെ ഒന്നാം പ്രതിയായ സൂരജിനേയും രണ്ടാം പ്രതിയായ സുരേഷിനേയും വനം വകുപ്പ് കസ്റ്റഡിയില്‍ വാങ്ങി. ഏഴ് ദിവസത്തേക്കാണ് കോടതി കസ്റ്റഡി അനുവദിച്ചത്. സൂരജിന്റെ സഹോദരിയെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്‌തേക്കും. അനധികൃതമായി പാമ്പിനെ കൈവശം വച്ചു, പണത്തിന് കൈമാറി, പാമ്പിനെ തല്ലി കൊന്നു എന്നീ കേസുകളില്‍ തെളിവെടുപ്പ് നടത്താനാണ് വനംവകുപ്പ് സൂരജിനെയും സുരേഷിനേയും കസ്റ്റഡിയില്‍ വാങ്ങിയത്. പുനലൂര്‍ വനം കോടതി ഏഴ് ദിവസത്തേക്ക് വനംവകുപ്പിന് കസ്റ്റഡി അനുവദിച്ചു. ജൂണ്‍ 23 ന് പ്രതികളെ തിരികെ കോടതിയില്‍ ഹാജരാക്കണം. ഏഴുദിവസത്തിനുള്ളില്‍ ഉള്ള പരമാവധി തെളിവുകള്‍ ശേഖരിക്കാന്‍ ആയില്ലെങ്കില്‍ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ജയന്‍ പറഞ്ഞു.

വരും ദിവസങ്ങളില്‍ പാമ്പിനെ സുരേഷ് സൂരജിന് കൈമാറിയ ഏനാത്ത്, കല്ലുവാതുക്കല്‍, അടൂര്‍ പറക്കോട്ടെ വീട്, ഉത്രയുടെ വീട് എന്നിവിടങ്ങളില്‍ തെളിവെടുപ്പ് നടക്കും. അഞ്ചലിലെ ഫോറസ്റ്റ് റേഞ്ച് ഓഫീസിലായിരിക്കും പ്രതികളെ സൂക്ഷിക്കുക. പ്രതികള്‍ക്ക് നേരെ ആക്രമണം ഉണ്ടായേക്കുമെന്ന് നേരത്തെ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷ ഒരുക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. അതേസമയം, സൂരജിന്റെ സഹോദരിയെ വീണ്ടും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം തീരുമാനിച്ചു. ഈ ആഴ്ച തന്നെ ചോദ്യം ചെയ്യാനാണ് നീക്കം.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം