നാട്ടില്‍ പോകാന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരുന്നയാള്‍ മരിച്ചു

അര്‍ബുദം തിരിച്ചഞ്ഞറിതിന് തൊട്ടുപിന്നാലെ ഞായറാഴ്ച മരണത്തിന് കീഴടങ്ങി. ചികില്‍സക്ക് നാട്ടിലെത്താന്‍ പലതരത്തിലും ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

Wednesday June 17th, 2020

ഷാര്‍ജ: ചികില്‍സക്ക് നാട്ടില്‍പോകാന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരുന്ന കണ്ണൂര്‍ സ്വദേശി ഷാര്‍ജയില്‍ മരിച്ചു. നടുവേദനയെ തുടര്‍ന്ന് നടക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇദ്ദേഹം നാട്ടിലേക്ക് പോകാന്‍ അപേക്ഷ നല്‍കിയത്. കടുത്ത വൃക്കരോഗവും അര്‍ബുദവുമുണ്ടായിരുന്നു എന്ന് തിരിച്ചറിഞ്ഞതിന് തൊട്ടുപിന്നാലെ ആയിരുന്നു മരണം. ഷാര്‍ജ അബൂഷഗാറയിലെ കെട്ടിടത്തിന്റെ സൂക്ഷിപ്പുകാരനായിരുന്നു കണ്ണൂര്‍ ആലക്കോട് സ്വദേശി അബ്ദുല്‍ഖാദര്‍. രണ്ടുവര്‍ഷം മുമ്പാണ് ഏറ്റവും ഒടുവില്‍ നാട്ടില്‍ പോയി വന്നതെന്ന് ഷാര്‍ജയിലുള്ള മക്കള്‍ മജീദും, മഹ്‌റൂഫും പറയുന്നു. നിലവഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷാര്‍ജ അല്‍ഖാസിമിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അര്‍ബുദം തിരിച്ചഞ്ഞറിതിന് തൊട്ടുപിന്നാലെ ഞായറാഴ്ച മരണത്തിന് കീഴടങ്ങി. ചികില്‍സക്ക് നാട്ടിലെത്താന്‍ പലതരത്തിലും ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. സഹപ്രവര്‍ത്തകനായ റാഷിദ് പറഞ്ഞു. 30 വര്‍ഷമായി യു എ ഇയില്‍ കഴിയുന്ന അബ്ദുള്‍ഖാദറിന്റെ മൃതദേഹം ഒടുവില്‍ ഷാര്‍ജയില്‍ തന്നെ ഖബറടക്കാന്‍ ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം