സംസ്ഥാനത്ത് ഇന്ന് 75 പേര്‍ക്ക് കോവിഡ് ; 90 പേര്‍ക്ക് രോഗമുക്തി

ഇതുവരെ രോഗം ബാധിച്ച് 20 പേരാണ് സംസ്ഥാനത്ത് മരിച്ചത്. വിദേശ രാജ്യങ്ങളില്‍ 277 മലയാളികളും മരിച്ചു.

Wednesday June 17th, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച 75 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് 90 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 3, കൊല്ലം 14, പത്തനംതിട്ട 1, ആലപ്പുഴ 1, കോട്ടയം 4, എറണാകുളം 5, തൃശൂര്‍ 8, മലപ്പുറം 11, പാലക്കാട് 6, കോഴിക്കോട് 6, വയനാട് 3, കണ്ണൂര്‍ 4, കാസര്‍കോട് 9 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കോവിഡ് സ്ഥിരീകരിച്ചവരുടെ കണക്കുകള്‍.

സംസ്ഥാനത്ത് ഇതുവരെ ഈ രോഗം ബാധിച്ച് 20 പേരാണ് മരണമടഞ്ഞത്. ഇത് നമ്മുടെ സംസ്ഥാനത്തെ കണക്കാണ്. വിദേശരാജ്യങ്ങളില്‍ ഇന്നലെ വരെ 277 മലയാളികള്‍ കോവിഡ് മൂലം മരിച്ചു. രാജ്യത്തിനകത്ത് ഡല്‍ഹി,മുംബൈ,ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ കേരളീയര്‍ കോവിഡ് ബാധിച്ച് മരണമടയുന്ന വാര്‍ത്തകളും വരുന്നുണ്ട്. ഇന്ന് ഡല്‍ഹിയില്‍ ഒരു മലയാളി നഴ്‌സ മരണമടഞ്ഞു. ഇതെല്ലാം സൂചന നാം നേരിടുന്ന അവസ്ഥ അതിഗുരുതരമാണ് എന്നാണ്. അതിനാല്‍ തന്നെ ഈ രോഗം കൂടുതല്‍ പേരിലേക്ക് പകരുന്നത് ഒഴിവാക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കേണ്ട ഘട്ടമാണിത്.

ഇന്ന് രോഗം ബാധിച്ചവരില്‍ 53 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. 19 പേരാണ് രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവര്‍. സമ്പര്‍ക്കം മൂലം മൂന്നുപേര്‍ക്കും രോഗബാധയുണ്ടായി. മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്നവരില്‍ കോവിഡ് സ്ഥിരീകരിച്ചത്: മഹാരാഷ്ട്ര8, ഡല്‍ഹി5,തമിഴ്‌നാട്4, ആന്ധ്ര,ഗുജറാത്ത് ഒന്നുവീതം എന്നിങ്ങനെയാണ്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം