മുനവ്വറലി ശിഹാബ് തങ്ങള്‍ മുസ്ലിംലീഗ് നേതൃത്വത്തിലേക്ക്

Saturday June 4th, 2016
2

Munavarali shihab thangalകോഴിക്കോട്: മുസ്ലിംലീഗ് സംസ്ഥാന നേതൃത്വത്തില്‍ അഴിച്ചു പണിയുണ്ടായേക്കുമെന്ന് സൂചന. നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ മല്‍സരിക്കാന്‍ ടിക്കറ്റ് കിട്ടാത്തവരെ ജില്ലാ-സംസ്ഥാന നേതൃത്വങ്ങളിലേക്ക് പരിഗണിക്കുകയും ചുമതല കൊടുക്കുകയും ചെയ്തിരുന്നുവെങ്കിലും ബന്ധപ്പെട്ട കൗണ്‍സിലുകളുടെ അംഗീകാരം ലഭ്യമാക്കുന്നതിനായി ജില്ലാ-സംസ്ഥാന കൗണ്‍സിലുകള്‍ വിളിച്ചു ചേര്‍ത്ത് പുനസംഘടന ഉറപ്പാക്കാനാണ് തീരുമാനമെന്നറിയുന്നു. ഇതിനായി ആദ്യം ജില്ലാകൗണ്‍സിലുകളും തുടര്‍ന്ന് സംസ്ഥാന കൗണ്‍സിലും വിളിച്ചു ചേര്‍ക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നതത്രെ.
ഇതിനിടെ സുന്നിയുവജനസംഘം, സമസ്ത സംഘടനകളുടെ നേതൃത്വം വഹിക്കുന്ന മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ജോലിഭാരവും പാര്‍ട്ടിയില്‍ ചര്‍ച്ചയായിട്ടുണ്ട്. വിവിധ മഹല്ലുകളുടെ ഖാസിസ്ഥാനവും വഹിക്കുന്ന തങ്ങള്‍ രാഷ്ട്രീയരംഗത്ത് കനത്ത വെല്ലുവിളിയാണ് നേരിടുന്നതെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നതത്രെ. ഇക്കാരണത്താല്‍ ഹൈദരലി ശിഹാബ് തങ്ങളെ പാര്‍ട്ടി നേതൃ സ്ഥാനത്ത് നിന്ന് മാറ്റി പൂര്‍ണമായും മതരംഗത്ത് ശ്രദ്ധ ചെലുത്താനും അന്തരിച്ച പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ മകന്‍ മുനവ്വറലി ശിഹാബ് തങ്ങളെ പാര്‍ട്ടി നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നത് സംബന്ധിച്ചും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണറിവ്.
ഈയിടെ വയനാട് ജില്ലയില്‍ ഹൈദരലി ശിഹാബ് തങ്ങള്‍ കാര്‍മികത്വം വഹിക്കുന്ന മഹല്ല് നിവാസിയായ യുവാവ് ലീഗ് രാഷ്ട്രീയത്തെയും തങ്ങളെയും വിമര്‍ശിച്ച് സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്ന് മഹല്ല് കമ്മിറ്റി യുവാവിനെതിരെ നടപടിയെടുത്തത് ഏറെ വിവാദമായിരുന്നു. ഇതോടെ കേരളത്തിലെ നിരവധി മഹല്ലുകളുടെ ഖാസി സ്ഥാനം വഹിക്കുന്ന തങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അവഹേളിക്കപ്പെടുകയും ചെയ്തിരുന്നു. രാഷ്ട്രീയ നേതാവെന്ന നിലയില്‍ ഹൈദരലി ശിഹാബ് തങ്ങള്‍ വിമര്‍ശിക്കപ്പെടുന്നതിലെ അസഹിഷ്ണുതക്കെതിരെയും സോഷ്യല്‍മീഡിയ പ്രതിഷേധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ചര്‍ച്ചകള്‍ മുസ്ലിംലീഗില്‍ ഉരുത്തിരിഞ്ഞിരിക്കുന്നതെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം