വിമര്‍ശനത്തിന് ഊര് വിലക്കോ? ഹൈദരലി ശിഹാബ് തങ്ങള്‍ക്കൊരു തുറന്ന കത്ത്‌

Saturday June 4th, 2016

Hyderali Shihab Thangal iumlകോഴിക്കോട്: മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശിച്ചതിന്റെ പേരില്‍ മഹല്ല് കമ്മിറ്റി ഊരുവിലക്ക് ഏര്‍പ്പെടുത്തിയതിലെ സാംഗത്യം ചോദ്യം ചെയ്ത് കൊണ്ടയച്ച തുറന്ന കത്ത് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. വയനാട് ജില്ലയിലെ മഹല്ലില്‍ നിന്നാണ് തങ്ങളെ വിമര്‍ശിച്ച യുവാവിനെയും കുടുംബത്തെയും ബഹിഷ്‌കരിക്കാന്‍ മഹല്ല് കമ്മിറ്റി തീരുമാനിച്ചത്. ഇക്കാര്യമറിയിച്ചുകൊണ്ടുള്ള മഹല്ല് കമ്മിറ്റിയുടെ കത്ത് പുറത്തായതോടെയാണ് രാഷ്ട്രീയ നേതാവായ ഹൈദരലി ശിഹാബ് തങ്ങളെ വിമര്‍ശിക്കുന്നതില്‍ എന്താണ് തെറ്റെന്ന് സോഷ്യല്‍മീഡിയ ഒന്നടങ്കം പ്രതികരിച്ചു തുടങ്ങിയത്.
ഒരെ സമയം, രാഷ്ട്രീയ നേതാവായും മതനേതാവായും സമസ്തനേതാവായും പ്രവര്‍ത്തിക്കുന്ന തങ്ങള്‍ നിരവധി മഹല്ലുകളുടെ ഖാദി സ്ഥാനവും വഹിക്കുന്നുണ്ട്. എന്നാല്‍ വിമര്‍ശനം നേരിടേണ്ടി വന്നത് ലീഗ് പ്രസിഡന്റെന്ന നിലക്ക് മാത്രമാണ്. ഇതിന് മഹല്ല് അധികാരമുപയോഗിച്ച് പ്രതികാരം ചെയ്യുന്നത് തരംതാണ നടപടിയാണെന്നും സോഷ്യല്‍മീഡിയ കുറ്റപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് തുറന്ന കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. മലപ്പുറം ജില്ലയിലെ പുത്തനത്താണ് സ്വദേശിയ മുബാറക്ക് ആണ് സോഷ്യല്‍മീഡിയയില്‍ തങ്ങള്‍ക്ക് കത്തെഴുതിയിരിക്കുന്നത്.
കത്തിന്റെ പൂര്‍ണരൂപം താഴെ വായിക്കാം…

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം