ജിഷയുടെ മരണത്തില്‍ പി പി തങ്കച്ചന്റെ മകന് പങ്കുണ്ട്: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രാദേശിക കോണ്‍ഗ്രസ് നേതാവ്

Friday June 3rd, 2016
2

jisha finger printകൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകത്തില്‍ കോണ്‍ഗ്രസ് നേതാവ് പിപി തങ്കച്ചന്റെ മകന് പങ്കുള്ളതായി പറവൂരിലെ ഒരു പ്രാദേശിക കോണ്‍ഗ്രസ് നേതാവ്. തങ്കച്ചന്റെ മകളാണെന്ന ആരോപണത്തിന്റെ തെളിവ് നശിപ്പിക്കാന്‍ തങ്കച്ചന്റെ മകന്‍ കൊന്നതാകാം എന്നും ഇത് പ്രാദേശിക കോണ്‍ഗ്രസ് വൃത്തങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാണെന്നും ഇയാള്‍ പറഞ്ഞതായി ഒരു ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജിഷയുടെ അമ്മയുടെ അമ്മ തങ്കച്ചന്റെ വീട്ടില്‍ ജോലിക്കാരിയായിരുന്നു. ഈ സമയം ജിഷയുടെ അമ്മ അവിടെ പോകാറുണ്ടായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ശരീരം രാത്രിയില്‍ സംസ്‌കരിക്കുന്നത് ഇതാദ്യമാണ്. നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും കാണാന്‍ അവസരം പോലും നല്‍കാതെയാണ് സംസ്‌കാരം നടത്തിയത്. ഈ സംശയങ്ങള്‍ ജിഷയുടെ മരണത്തിലെ ദുരൂഹത ബലപ്പെടുത്തുന്നു. വാര്‍ഡ് മെമ്പറുടെ അനുവാദമില്ലാതെ ശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ കഴിയില്ലെന്നും ഇയാള്‍ പറയുന്നു. പിന്നീട് വിഷയം മാധ്യമ ശ്രദ്ധ നേടിയതോടെ ജിഷയുടെ അമ്മയുടെ ബന്ധു ലൈലയോട്, തന്റെ സമ്മതപ്രകാരമാണ് സംസ്‌കരിച്ചതെന്ന് എഴുതി നല്‍കാന്‍ സ്ഥലം എസ്‌ഐ ആവശ്യപ്പെട്ടെന്നും ഇത് സംശയം ബലപ്പെടുത്തുന്നു എന്നും പ്രദേശിക നേതാവ് വ്യക്തമാക്കിയതായി റിപോര്‍ട്ടില്‍ പറയുന്നു.

കൊലപാതകത്തില്‍ തങ്കച്ചനും മകനും രായമംഗലം മുന്‍ പ്രസിഡന്റിന്റേതടക്കം ഒത്താശയുണ്ട്. അമ്മയെ ചോദ്യം ചെയ്താല്‍ മാത്രം മതി തെളിവ് ലഭിക്കാന്‍. കാരണം അമ്മക്ക് മകളുടെ കാര്യത്തില്‍ ഭയം ഉള്ളതുകൊണ്ടാണ് ജിഷക്ക് ക്യാമറ വാങ്ങി നല്‍കിയതെന്നും ഇവര്‍ പറയുന്നു. അമ്മയും മകളും ആരെയോ ഭയപ്പെട്ടിരുന്നതായും ഇയാള്‍ വെളിപ്പെടുത്തി. പ്രതികാരത്തോടെയാണ് ജിഷ നിയമം പഠിച്ചത്. തങ്കച്ചന്റെ മകന്‍ പറയുന്നത് കേള്‍ക്കാന്‍ ഒരു പറ്റം ആളുകള്‍ തന്നെ ഉണ്ട്. തങ്കച്ചന്റെ മകള്‍ ആണെന്നത് നാട്ടുകാര്‍ക്കും പ്രാദേശിക കോണ്‍ഗ്രസുകാര്‍ക്കുമിടയില്‍ ചര്‍ച്ചാവിഷയമാണെന്നും നേതാവ് പറഞ്ഞു.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം