മന്ത്രിസഭ രൂപീകരിക്കാന്‍ ഗവര്‍ണര്‍ പിണറായിയെ ക്ഷണിച്ചു

Tuesday May 24th, 2016

Pinarayi CMതിരുവനന്തപുരം: മന്ത്രിസഭ രൂപീകരിക്കാന്‍ സി.പി.എം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് പിണറായി വിജയനെ കേരളാ ഗവര്‍ണര്‍ പി സദാശിവം ക്ഷണിച്ചു. മന്ത്രിസഭാ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് എല്‍.ഡി.എഫ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഗവര്‍ണറുടെ നടപടി. കൂടാതെ, മന്ത്രിമാരുടെ വിവരങ്ങള്‍ കൈമാറാനും പിണറായിയോട് ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടുണ്ട്. സി.പി.എം പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി പിണറായി വിജയനെ തെരഞ്ഞെടുത്ത് കൊണ്ടുള്ള കത്ത് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഗവര്‍ണര്‍ക്ക് നേരത്തെ കൈമാറിയിരുന്നു. സി.പി.ഐ നേതാവ് ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ, എന്‍.സി.പി നേതാവ് എ.കെ ശശീന്ദ്രന്‍ എം.എല്‍.എ എന്നിവരും കോടിയേരിക്കൊപ്പം ഉണ്ടായിരുന്നു.

ബുധനാഴ്ച രാവിലെ 9.30ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തും. മന്ത്രിമാരുടെ വകുപ്പുകള്‍ സത്യപ്രതിജ്ഞക്ക് ശേഷം അറിയിക്കുമെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം