പി സി ജോര്‍ജിന്റെ വിജയത്തിന് പത്തരമാറ്റ്

Thursday May 19th, 2016
2

PC-Georgeകോട്ടയം: കേരളം അടക്കി ഭരിക്കുന്ന ഇരുമുന്നണികളോടും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി മുന്നണിയോടും പൊരുതി നിയസഭയിലേക്ക് വണ്ടി കയറുന്ന പി സി ജോര്‍ജിന്റെ വിജയത്തിന് പത്തരമാറ്റ്. ഇടത് വലത് മുന്നണികളെ മാറി മാറി പരീക്ഷിച്ച ശേഷം തനിച്ചുള്ള അങ്കത്തിന് വെല്ലുവിളിച്ച് പടിയിറങ്ങിയ പി സി ജോര്‍ജിനെ തോല്‍പ്പിക്കാന്‍ ഇരു മുന്നണികളും കൊണ്ടുപിടിച്ച പരിശ്രമങ്ങളാണ് പൂഞ്ഞാറില്‍ നടത്തിയിരുന്നത്. കേരളകോണ്‍ഗ്രസ് മാണി ഗ്രൂപ്പ് സ്ഥാനാര്‍ഥിയായി ജോര്‍ജുകുട്ടി അഗസ്റ്റിയായിരുന്നു പി സി യുടെ എതിരാളി. 27821 വോട്ടുകള്‍ക്കാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിയെ പൂഞ്ഞാറിന്റെ പി സി മലര്‍ത്തിയടിച്ചിരിക്കുന്നത്.
എന്‍ ഡി എ സ്ഥാനാര്‍ഥിയായി ബി.ഡി.ജെ.എസിലെ എം ആര്‍ ഉല്ലാസും സ്വതന്ത്രനായി പി സി ജോസഫുമടക്കം 17 സ്ഥാനാര്‍ഥികളാണ് പൂഞ്ഞാറില്‍ മല്‍സരത്തിനുണ്ടായിരുന്നത്.
പി സി ജോര്‍ജ് 63621 വോട്ടു നേടിയപ്പോള്‍ തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി യു.ഡി.എഫിലെ ജോര്‍ജ്കുട്ടി 35800 വോട്ടുകളാണ് നേടിയത്. എസ്.ഡി.പി.ഐ-സമാജ് വാദി പാര്‍ട്ടി സഖ്യത്തിന്റെ പിന്തുണ പി സി ജോര്‍ജിനായിരുന്നു. അതെ സമയം, തന്നെ പിന്തുണച്ചത് എസ്.ഡി.പി.ഐയും പൂഞ്ഞാറിലെ കര്‍ഷകരുമാണെന്നും കര്‍ഷകരെ ദ്രോഹിച്ച സര്‍ക്കാറിനെതിരെയുള്ള നിലപാടാണ് തന്റെ വിജയമെന്നും പി സി ജോര്‍ജ് പറഞ്ഞു.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/16290-pc-george-won-poonjar">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം