പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു 80.94 വിജയം: വി.എച്ച്.എസ്.ഇ 87.72 വിജയം

Tuesday May 10th, 2016

Plustwo resultതിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഹയര്‍സെക്കന്‍ഡറിയില്‍ 80.94 ശതമാനമാണ് വിജയം.
വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ 87.72 ശതമാനം വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. പാര്‍ട്ട് ഒന്ന്,രണ്ട്, മൂന്ന് വിഭാഗങ്ങളില്‍ 79.3 ശതമാനമാണ് വിജയം.

ചൊവ്വാഴ്ച പകല്‍ മൂന്നിന് ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് പൊതുവിദ്യാഭ്യാസ അഡീഷനല്‍ ചീഫ്‌സെക്രട്ടറി വി.എസ്. സെന്തിലിന് നല്‍കിയാണ് ഫലപ്രഖ്യാപനം നടത്തിയത്. ഹയര്‍ സെക്കന്‍ഡറിയില്‍ മുന്‍വര്‍ഷത്തേക്കാള്‍ ഈ വര്‍ഷം മൂന്ന് ശതമാനം വിജയം കുറവാണ്. പരീക്ഷ എഴുതിയ 9870 കുട്ടികള്‍ക്ക് എല്ലാവിഷയത്തിലും എ പ്‌ളസ് നേടിയിട്ടുണ്ട്. ഇതില്‍ എഴുപത് ശതമാനം പെണ്‍കുട്ടികളാണ്. 125 വിദ്യാര്‍ഥികള്‍ 1200 ല്‍ 1200 മാര്‍ക്ക് നേടിയിട്ടുണ്ട്. 72 സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം നേടി.

ഏറ്റവും കൂടുതല്‍ വിജയശതമാനം കണ്ണൂര്‍ ജില്ലയിലാണ് (84.86) കുറവ് പത്തനംതിട്ട ജില്ല 72.4. ജൂണ്‍ രണ്ട് മുതല്‍ എട്ട് വരെയാണ് പരാജയപ്പെട്ട വിദ്യാര്‍ഥികള്‍ക്കുള്ള സേ പരീക്ഷ.

പരീക്ഷാഫലം അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിഎച്ച്എസ്ഇയില്‍ പാലക്കാട് ജില്ലയിലാണ് വിജയശതമാനം കൂടുതല്‍. കുറവ് പത്തനംതിട്ടയിലും. കൊല്ലം ജില്ലയിലാണ് ഇത്തവണ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ എ പ്‌ളസ് നേടിയത്. കഴിഞ്ഞ വര്‍ഷത്തിലും കൂടുതല്‍ മാര്‍ക്ക് ഇത്തവണ വിദ്യാര്‍ഥികള്‍ക്ക് മോഡറേഷന്‍ നല്‍കിയിട്ടുണ്ട്. നേരത്തെ തിങ്കളാഴ്ച പ്രസിദ്ധീകരിക്കാന്‍ നിശയ്ചയിച്ചിരുന്നുവെങ്കിലും ഫലം അപ്‌ലോഡ് ചെയ്തതിന്റെ ക്‌ളിയറന്‍സ് നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്ക് സെന്റര്‍ നല്‍കാഞ്ഞതിനാണ് ഫലപ്രഖ്യാപനം ഒരു ദിവസം വൈകിയത്.

www.kerala.gov.in, www.dhsekerala.gov.in, www.keralaresults.nic.in, www.result.itschool.gov.in, www.cdit.org,www.exa mresults.kerala.gov.in, www.prd.kerala.gov.in, www.results.nic.in, www.educationkerala.gov.in. result.kerala.gov.in, prd.kerala.gov.in, kerala.gov.in. എന്നീ വെബ്‌സൈറ്റുകള്‍ വഴി ഫലം അറിയാം.

ഫലം അറിയാന്‍ പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്‌ളിക്കേഷനില്‍ പ്രത്യേക സൌകര്യമുണ്ട്. പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്പിലൂടെ ഫലം ലഭിക്കും. ആന്‍ഡ്രോയിഡ് വേര്‍ഷനിലുളള എല്ലാ സ്മാര്‍ട്ട് ഫോണിലും ഗൂഗിള്‍ പ്‌ളേസ്‌റ്റോറില്‍ നിന്നും പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാം.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം