മണ്ണാര്‍ക്കാട് ഷംസുദ്ദീനെ തോല്‍പ്പിക്കാമെന്നത് കാന്തപുരത്തിന്റെ ദിവാസ്വപ്നം

Tuesday May 10th, 2016

Prof K Alikutty musliyar Samasthaമലപ്പുറം: മണ്ണാര്‍ക്കാട് എം.എല്‍.എ എന്‍. ഷംസുദ്ദീനെ തോല്‍പ്പിക്കണമെന്ന കാന്തപുരം അബുബക്കര്‍ മുസ്ലിയാരുടെ പ്രസ്താവന ഷംസുദ്ദീന്റെ വിജയത്തിന് ഭീഷണിയല്ലെന്ന് ഇ.കെ വിഭാഗം സുന്നി നേതാവും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കെ ആലിക്കുട്ടി മുസ്ലിയാര്‍. നാരദ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ആലിക്കുട്ടി മുസ്ലിയാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. മണ്ണാര്‍ക്കാട് വിഷയം ഒറ്റപ്പെട്ട സംഭവമാണ്, എ പി വിഭാഗം സുന്നി സഹോദരങ്ങളുടെ ഇരട്ടകൊലപാതകത്തില്‍ ഇ.കെ വിഭാഗം സമസ്ത പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്നത് തെറ്റായ പ്രചരണമാണ്. ഷംസുദ്ദീനെ തോല്‍പ്പിക്കണം എന്ന കാന്തപുരത്തിന്റെ ആഹ്വാനത്തോടെയാണ് ഇത് പുതിയ ചര്‍ച്ച വിഷയമാകുന്നത്.

ഇക്കാര്യത്തില്‍ സമസ്തക്ക് വ്യക്തമായ നിലപാടുണ്ട്. ഈ വിഷയത്തില്‍ സമസ്തക്ക് രാഷ്ട്രീയമായ നിലപാടുകളുമുണ്ട്, കാന്തപുരത്തിന്റെ ആഹ്വാനം ഷംസുദ്ദീന്റെ വിജയത്തിന് ഭീഷണിയാകുമെന്ന് ചിന്തിക്കേണ്ട കാര്യമില്ലെന്നും ഷംസുദ്ദീന്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇ.കെ വിഭാഗം സുന്നികളുടെ വരുന്ന തെരഞ്ഞെടുപ്പില്‍ സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടും അദ്ദേഹം വിശദീകരിച്ചു. സമസ്തയില്‍ 90 ശതമാനത്തിലേറെ മുസ്ലിംലീഗില്‍ നിന്നുള്ളവരാണ്, മറ്റൊരര്‍ത്ഥത്തില്‍ ലീഗിലെ വലിയൊരു വിഭാഗം പ്രവര്‍ത്തരും ഇ.കെ വിഭാഗം സമസ്തയിലാണ്. ലീഗില്‍ ഭാരവാഹിത്വം ഉള്ളവരും സമസ്തയിലുണ്ട്. രാഷ്ട്ട്രീയമായി ഒരു മുന്നണിക്ക് വോട്ടെന്ന് പറയാറില്ലെങ്കിലും ഇത്തരമൊരു സാഹചര്യമുള്ളതിനാല്‍ യു ഡി എഫിനാണ് പ്രയോജനപ്പെടുകയെന്ന് അദ്ദേഹം പറഞ്ഞു.

മണ്ണാര്‍ക്കാട് ഷംസുദ്ദീനെ തോല്‍പ്പിക്കണമെന്ന കാന്തപുരത്തിന്റെ പ്രസ്താവനയോടെ അരയും തലയും മുറുക്കി ഷംസുദ്ദീനെ ജയിപ്പിക്കാന്‍ മുസ്ലീംലീഗും ഇ.കെ വിഭാഗം സുന്നികളും തോല്‍പ്പിക്കാന്‍ എ.പി വിഭാഗം സുന്നികളും സജീവമായതോടെ മണ്ഡലത്തില്‍ മത്സരം തീപ്പാറുകയാണ്. ഇവിടെ ആരു വിജയിച്ചാലും തോറ്റാലും അതില്‍ സുന്നികളിലെ ഒരു വിഭാഗമുണ്ടായിരിക്കും എന്നതാണ് സ്ഥിതി. കാന്തപുരത്തിന്റെ പ്രസ്താവനയോട് ആദ്യമായാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ കെ ആലിക്കുട്ടി മുസ്ലിയാര്‍ പ്രതികരിക്കുന്നത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം