മലപ്പുറത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് ഒരു വയസുകാരി ഉള്‍പ്പെടെ 42 പേര്‍ക്ക്

എട്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ നാല് പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. രോഗം സ്ഥിരീകരിച്ചവരില്‍ ശേഷിക്കുന്ന അഞ്ച് പേര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയും രോഗബാധ സ്ഥിരീകരിച്ചു.

Thursday July 16th, 2020

മലപ്പുറം: ജില്ലയില്‍ 42 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ എട്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ നാല് പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. രോഗം സ്ഥിരീകരിച്ചവരില്‍ ശേഷിക്കുന്ന അഞ്ച് പേര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയും രോഗബാധ സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചവരില്‍ 29 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരാണെന്നും ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.

 • ജൂലൈ എട്ടിന് രോഗബാധ സ്ഥിരീകരിച്ച പാണ്ടിക്കാട് സ്വദേശിയുടെ ഭാര്യ (33), ജൂലൈ ഏഴിന് രോഗബാധ സ്ഥിരീകരിച്ച പൊന്നാനിയിലെ പൊലീസ് ഓഫീസറുമായി ബന്ധമുണ്ടായ കൂട്ടിലങ്ങാടി സ്വദേശി (41), നേരത്തെ രോഗബാധ സ്ഥിരീകരിച്ച വള്ളുവങ്ങാട് സ്വദേശിയുമായി ബന്ധമുണ്ടായ പാണ്ടിക്കാട് സ്വദേശി (24),
 • ജൂലൈ ഏഴിന് രോഗബാധ സ്ഥിരീകരിച്ച വഴിക്കടവ് സ്വദേശിനിയുമായി ബന്ധമുണ്ടായ വഴിക്കടവ് സ്വദേശി (58) എന്നിവര്‍ക്കും ഉറവിടമറിയാതെ രോഗബാധയുണ്ടായ തിരുനാവായ പഞ്ചായത്തിലെ ആംബുലന്‍സ് ഡ്രൈവര്‍ കൊണ്ടോട്ടി സ്വദേശി (34), തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ എ.ആര്‍ നഗര്‍ സ്വദേശി (36), പറപ്പൂര്‍ സ്വദേശി (65), വട്ടംകുളം സ്വദേശിയായ ലോഡിംഗ് തൊഴിലാളി (66) എന്നിവര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധ സ്ഥിരീകരിച്ചത്.
 • ജൂണ്‍ 24 ന് ട്രിച്ചിയില്‍ നിന്നെത്തിയ പൊന്നാനി സ്വദേശി (39),
 • ജൂണ്‍ 26 ന് ബംഗളൂരുവില്‍ നിന്നെത്തിയ എ.ആര്‍ നഗര്‍ സ്വദേശി (61),
 • ജൂണ്‍ 26 ന് ബംഗളൂരുവില്‍ നിന്നെത്തിയ തിരൂങ്ങാടി സ്വദേശി (62),
 • ജൂണ്‍ 18 ന് ചെന്നൈയില്‍ നിന്നെത്തിയ എ.ആര്‍. നഗര്‍ സ്വദേശി (50),
 • ജൂലൈ നാലിന് കോയമ്പത്തൂരില്‍ നിന്നെത്തിയ ഇരിമ്പിളിയം സ്വദേശി (23) എന്നിവര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ശേഷവും രോഗബാധ സ്ഥിരീകരിച്ചു.
 • ജൂണ്‍ 22 ന് ഷാര്‍ജയില്‍ നിന്നെത്തിയ പോത്തുകല്ല് സ്വദേശിനി (33),
 • ജൂണ്‍ 25 ന് ദമാമില്‍ നിന്നെത്തിയ ഒതുക്കുങ്ങല്‍ സ്വദേശിനിയായ ഗര്‍ഭിണി (26),
 • ജൂണ്‍ 29 ന് അബുദബിയില്‍ നിന്നെത്തിയ പെരുമണ്ണ ക്ലാരി സ്വദേശി (32),
 • ജൂണ്‍ 24 ന് റാസല്‍ഖൈമയില്‍ നിന്നെത്തിയ പാണ്ടിക്കാട് സ്വദേശി (25),
 • ജൂലൈ അഞ്ചിന് ജിദ്ദയില്‍ നിന്നെത്തിയ എടപ്പറ്റ സ്വദേശിനിയായ ഗര്‍ഭിണി (27),
 • ജൂലൈ എട്ടിന് ദമാമില്‍ നിന്നെത്തിയ താനൂര്‍ സ്വദേശി (30),
 • ജൂണ്‍ 24 ന് ജിദ്ദയില്‍ നിന്നെത്തിയ കണ്ണമംഗലം സ്വദേശി (30),
 • ജൂണ്‍ 24 ന് ജിദ്ദയില്‍ നിന്നെത്തിയ മഞ്ചേരി സ്വദേശിനി (24),
 • ജൂണ്‍ 27 ന് ദോഹയില്‍ നിന്നെത്തിയ ഊരകം സ്വദേശി (29),
 • ജൂണ്‍ 26 ന് ദോഹയില്‍ നിന്നെത്തിയ പോത്തുകല്ല് സ്വദേശി (24),
 • ജൂണ്‍ 12 ന് അബുദബിയില്‍ നിന്നെത്തിയ തിരൂര്‍ സ്വദേശി (40),
 • ജൂണ്‍ 27 ന് ഷാര്‍ജയില്‍ നിന്നെത്തിയ പരപ്പനങ്ങാടി സ്വദേശി (32),
 • ജൂണ്‍ 25 ന് ദുബായില്‍ നിന്നെത്തിയ താനാളൂര്‍ സ്വദേശി (44),
 • ജൂണ്‍ 24 ന് ദുബായില്‍ നിന്നെത്തിയ എടരിക്കോട് സ്വദേശിനി (ഒരു വയസ്),
 • ജൂണ്‍ 25 ന് ദുബായില്‍ നിന്നെത്തിയ ചുങ്കത്തറ സ്വദേശി (27),
 • ജൂണ്‍ 26 ന് ഷാര്‍ജയില്‍ നിന്നെത്തിയ എടപ്പാള്‍ സ്വദേശി (31),
 • ജൂണ്‍ 23 ന് കുവൈത്തില്‍ നിന്നെത്തിയ വേങ്ങര സ്വദേശി (49),
 • ജൂണ്‍ 19 ന് ജിദ്ദയില്‍ നിന്നെത്തിയ കണ്ണമംഗലം സ്വദേശിനി (50),
 • ജൂണ്‍ 26 ന് ദുബായില്‍ നിന്നെത്തിയ ആലങ്കോട് സ്വദേശി (32),
 • ജൂണ്‍ 23 ന് ഷാര്‍ജയില്‍ നിന്നെത്തിയ മൂത്തേടം സ്വദേശി (38),
 • ജൂലൈ 15 ന് റിയാദില്‍ നിന്നെത്തിയ മൂത്തേടം സ്വദേശി (24),
 • ജൂണ്‍ 15 ന് റിയാദില്‍ നിന്നെത്തിയ വണ്ടൂര്‍ സ്വദേശി (43),
 • ജൂണ്‍ 22 ന് ഷാര്‍ജയില്‍ നിന്നെത്തിയ നന്നംമുക്ക് സ്വദേശി (43),
 • ജൂണ്‍ 27 ന് ദോഹയില്‍ നിന്നെത്തിയ നിലമ്പൂര്‍ സ്വദേശി (28),
 • ജൂണ്‍ 27 ന് ദോഹയില്‍ നിന്നെത്തിയ വെളിയങ്കോട് സ്വദേശി (38),
 • ജൂണ്‍ 26 ന് ദുബായില്‍ നിന്നെത്തിയ പുലാമന്തോള്‍ സ്വദേശി (32),
 • ജൂണ്‍ 18 ന് ഷാര്‍ജയില്‍ നിന്നെത്തിയ വളവന്നൂര്‍ സ്വദേശി (51),
 • ജൂണ്‍ 26 ന് ദോഹയില്‍ നിന്നെത്തിയ തേഞ്ഞിപ്പലം സ്വദേശി (21),
 • ജൂണ്‍ 21 ന് ജിദ്ദയില്‍ നിന്നെത്തിയ പറപ്പൂര്‍ സ്വദേശി (58) എന്നിവര്‍ക്കാണ് വിദേശ രാജ്യങ്ങളില്‍നിന്നെത്തിയവരില്‍ രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം