യോഗിയുടെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലെ 80 ജീവനക്കാർക്ക് കോവിഡ്

യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷമാണ് മുഖ്യമന്ത്രിയുടെ ഹെല്‍പ്പ് ലൈന്‍ നമ്പറായ 1076 നടപ്പിലാക്കുന്നത്. 24 മണിക്കൂര്‍ ഹെല്‍പ്പ് ലൈനിലൂടെ ഉത്തര്‍പ്രദേശിലുള്ളവര്‍ക്ക് പരാതി നല്‍കാനുള്ള സംവിധാനമായിരുന്നു നടപ്പിലാക്കിയത്.

Tuesday June 16th, 2020

ന്യൂഡൽഹി: ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ കോവിഡ് ഹെല്‍പ്പ്‌ലൈന്‍ ഓഫീസിലെ 80 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍റെ വെളിപ്പെടുത്തല്‍. ഹെല്‍പ്പ്‌ലൈന്‍ ഓഫീസില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത് അഞ്ചു ദിവസം മുമ്പായിരുന്നു എന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പി.ടി.ഐയോട് പറഞ്ഞു. ഹെല്‍പ്പ് ലൈന്‍ സംവിധാനമായ 1076 ന്‍റെ ചുമതല ഒരു കമ്പനിക്കായിരുന്നു. ഒരു മാസം മുമ്പാണ് തങ്ങള്‍ ഓഫീസ് സന്ദര്‍ശിച്ചതെന്നും ജീവനക്കാരോട് കൃത്യമായി മാസ്കും സാനിറ്റൈസേര്‍സും ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടിരുന്നതായി ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ജിവനക്കാര് ജോലി സമയത്ത് മാസ്ക് ധരിച്ചിരിക്കുന്നതിന്‍റെ ഫോട്ടോയും വീഡിയോയും കമ്പനി തങ്ങള്‍ക്ക് അയച്ചതായും ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതെ സമയം കമ്പനിക്കെതിരെ നടപടിയെടുക്കുന്ന കാര്യത്തെക്കുറിച്ച് കൂടുതല്‍ പറയാന്‍ ഉദ്യോഗസ്ഥന്‍ വിസ്സമ്മതിച്ചു.

യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷമാണ് മുഖ്യമന്ത്രിയുടെ ഹെല്‍പ്പ് ലൈന്‍ നമ്പറായ 1076 നടപ്പിലാക്കുന്നത്. 24 മണിക്കൂര്‍ ഹെല്‍പ്പ് ലൈനിലൂടെ ഉത്തര്‍പ്രദേശിലുള്ളവര്‍ക്ക് പരാതി നല്‍കാനുള്ള സംവിധാനമായിരുന്നു നടപ്പിലാക്കിയത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം