ഇരുട്ടടി തുടരുന്നു; പത്താം ദിവസവും ഇന്ധനവില കൂട്ടി

ഇന്ധന വില തുടര്‍ച്ചയായി വര്‍ധിക്കുന്നതിനാല്‍ അവശ്യ സാധനങ്ങളുടെ ഉള്‍പ്പെടെ വില വര്‍ധിക്കുമെന്ന് ആശങ്കയുണ്ട്. ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ വരുന്ന മൂന്ന് മാസത്തിനുള്ളില്‍ 80 മുതല്‍ 85 രൂപ വരെ പെട്രോള്‍, ഡീസല്‍ നിരക്ക് എത്തുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Tuesday June 16th, 2020

കൊച്ചി: തുടര്‍ച്ചയായ പത്താം ദിവസവും ഇന്ധനവില കൂട്ടി. പെട്രോളിന് 47 പൈസയും ഡീസലിന് 54 പൈസയുമാണ് കൂട്ടിയത്. 10 ദിവസത്തിനിടയില്‍ പെട്രോളിന് 5 രൂപ 47 പൈസയും ഡീസലിന് 5 രൂപ 49 പൈസയുമാണ് കൂടിയത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില ഇടിയുമ്പോഴാണ് രാജ്യത്ത് ക്രമാതീതമായി വില വര്‍ധിക്കുന്നത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്ന് പോകുമ്പോള്‍ ജനത്തിന്റെ നടുവൊടിക്കുന്ന രീതിയിലാണ് ഇന്ധന വിലയുടെ കുതിപ്പ്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 77 കടന്നു. 71 രൂപ 29 പൈസയാണ് കൊച്ചിയിലെ ഇന്നത്തെ ഡീസല്‍ വില.

പെട്രോള്‍ വില വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഇന്ധന വില തുടര്‍ച്ചയായി വര്‍ധിക്കുന്നതിനാല്‍ അവശ്യ സാധനങ്ങളുടെ ഉള്‍പ്പെടെ വില വര്‍ധിക്കുമെന്ന് ആശങ്കയുണ്ട്. ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ വരുന്ന മൂന്ന് മാസത്തിനുള്ളില്‍ 80 മുതല്‍ 85 രൂപ വരെ പെട്രോള്‍, ഡീസല്‍ നിരക്ക് എത്തുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം