മധുപാലിന്റെ 5714 രൂപയുടെ വൈദ്യുതി ബില്‍ 300 രൂപയായത് ഇങ്ങിനെ…

ലോക്ക്‌ഡൌണിനെ തുടര്‍ന്ന് ഫെബ്രുവരി, മാര്‍ച്ച് മാസത്തെ റീഡിംഗ് ഏപ്രിലില്‍ എടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ മൂന്ന് ബില്ലിംഗ് സൈക്കിളിലെ ശരാശരിയായ 484 യൂണിറ്റിന് ബില്ലിട്ടു. ജൂണില്‍ വീട് അടഞ്ഞുകിടന്നതിനാല്‍ റീഡിംഗ് എടുക്കാന്‍ സാധിച്ചില്ല. വീണ്ടും 484 യൂണിറ്റിന് തന്നെ ബില്ലിട്ടു. അതാണ് 5714 ആയതെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.

Tuesday June 16th, 2020

കൊച്ചി: കെഎസ്ഇബി അധിക ബില്‍ നല്‍കിയെന്ന നടനും സംവിധായകനുമായ മധുപാലിന്റെ പരാതിയില്‍ നടപടി. 5714 രൂപ ബില്‍ 300 രൂപയായാണ് വെട്ടിക്കുറച്ചത്. അടച്ചിട്ടിരുന്ന വീടിനാണ് 5714 രൂപ ബില്ലിട്ടത്. അടച്ചിട്ട വീട്ടില്‍ 5714 രൂപ ബില്ല് വന്നുവെന്ന മധുപാലിന്റെ പരാതിയില്‍ കെഎസ്ഇബി ഇന്നലെ തന്നെ പരിശോധന നടത്തി മീറ്റര്‍ റീഡിംഗിന് ശേഷം പുതിയ ബില്ലിട്ടു 300 രൂപ. കോവിഡും ലോക്ക്‌ഡൌണും മൂലം സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന സാധാരണക്കാര്‍ക്ക് ഭീമമായ ബില്ല് തുക താങ്ങാനാകില്ലെന്നും സര്‍ക്കാര്‍ അത് കണക്കിലെടുക്കണമെന്നും മധുപാല്‍ ആവശ്യപ്പട്ടു.

മധുപാലിന് കൂടിയ ബില്ല് വരാനുള്ള കാരണം കെഎസ്ഇബി ഫേസ്ബുക്ക് പേജില്‍ വ്യക്തമാക്കി. ലോക്ക്‌ഡൌണിനെ തുടര്‍ന്ന് ഫെബ്രുവരി, മാര്‍ച്ച് മാസത്തെ റീഡിംഗ് ഏപ്രിലില്‍ എടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ മൂന്ന് ബില്ലിംഗ് സൈക്കിളിലെ ശരാശരിയായ 484 യൂണിറ്റിന് ബില്ലിട്ടു. ജൂണില്‍ വീട് അടഞ്ഞുകിടന്നതിനാല്‍ റീഡിംഗ് എടുക്കാന്‍ സാധിച്ചില്ല. വീണ്ടും 484 യൂണിറ്റിന് തന്നെ ബില്ലിട്ടു. അതാണ് 5714 ആയതെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. ആള്‍ത്താമസമില്ലാത്ത വീട്ടില്‍ ശരാശരി ഉപഭോഗം കണക്കാക്കി ബില്ല് ലഭിച്ച ഉപഭോക്താക്കള്‍ക്ക് റീഡിംഗ് എടുക്കാന്‍ അവസരം ലഭിച്ചാല്‍ യഥാര്‍ത്ഥ ഉപഭോഗം കണക്കാക്കി ബില്‍ നല്‍കുമെന്നും കെഎസ്ഇബി വ്യക്തമാക്കി.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം