വ്യാജപ്രചരണം; എയര്‍ഇന്ത്യ ജീവനക്കാരനായ കോവിഡ് രോഗിക്കെതിരെ കേസ്

കഴിഞ്ഞ 29നാണ് എയര്‍ ഇന്ത്യ ജീവനക്കാരനും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചത്. രോഗം മറച്ചുവെച്ച് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും തെറ്റായ വിവരങ്ങള്‍ കൈമാറിയെന്നാണ് കേസ്. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരമാണ് മുഴക്കുന്ന് പൊലീസ് കേസെടുത്തത്.

Tuesday June 16th, 2020

കണ്ണൂര്‍: സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയ കോവിഡ് ബാധിതനെതിരെ കേസെടുത്തു. കണ്ണൂര്‍ തില്ലങ്കേരി സ്വദേശിയായ എയര്‍ഇന്ത്യ ജീവനക്കാരനെതിരെയാണ് കേസെടുത്തത്. രോഗം സ്ഥിരീകരിച്ചതിന് ശേഷവും രോഗമില്ലെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയതിനാണ് കേസ്.

കഴിഞ്ഞ 29നാണ് എയര്‍ ഇന്ത്യ ജീവനക്കാരനും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചത്. രോഗം മറച്ചുവെച്ച് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും തെറ്റായ വിവരങ്ങള്‍ കൈമാറിയെന്നാണ് കേസ്. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരമാണ് മുഴക്കുന്ന് പൊലീസ് കേസെടുത്തത്. ഇയാളുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 89 പേരും ദ്വിതീയ സമ്പര്‍ക്കപട്ടികയില്‍ 56 പേരുമുണ്ട്. കുടുംബത്തിലെ അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി പേര്‍ നിരീക്ഷത്തിലുമാണ്. എന്നിട്ടും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനാണ് കേസ്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം