കാന്തപുരത്തിന്റെ പിന്തുണ തേടി മുഖ്യമന്ത്രിയെത്തി

Tuesday April 19th, 2016

AP and Chandyകോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കാന്തപുരം എ.പി അബൂബക്കര്‍ മുസ് ലിയാരുമായി കൂടിക്കാഴ്ച നടത്തി. കോഴിക്കോട് കാന്തപുരത്തിന്റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ടി. സിദ്ധീഖ് ജനവിധി തേടുന്ന കുന്ദമംഗലം മണ്ഡലത്തിലെ വോട്ടുകള്‍ ഉറപ്പാക്കുകയാണ് സന്ദര്‍ശന ലക്ഷ്യമെന്നാണറിയുന്നത്. കൂടാതെ മറ്റു മണ്ഡലങ്ങളിലും എ.പി വിഭാഗത്തിന്റെ പിന്തുണ ഉറപ്പാക്കുക ഉമ്മന്‍ചാണ്ടിയുടെ ലക്ഷ്യമാണ്.

എന്നാല്‍ സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്ന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. സൗഹൃദ സന്ദര്‍ശനം മാത്രമാണ് നടന്നത്. കോഴിക്കോട് എത്തുമ്പോള്‍ ഇവിടെ വരിക പതിവാണെന്ന് പറഞ്ഞ മുഖ്യമന്ത്രി സര്‍ക്കാറിന്റെ മദ്യനയത്തില്‍ മാറ്റമുണ്ടാകില്ലെന്ന് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തില്‍ രാഷ്ട്രീയമായ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ് ലിയാരും പ്രതികരിച്ചു. കുന്നമംഗലം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ടി. സിദ്ധീഖും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം