സ്ഥാനാര്‍ഥിയാകാനുള്ള ബി.ജെ.പി ക്ഷണം സി കെ ജാനു നിരസിച്ചു

Saturday March 26th, 2016
2

CK Januകല്‍പറ്റ: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ആദിവാസി ഗോത്രമഹാസഭാ നേതാവ് സി.കെ. ജാനു. ബി.ജെ.പി ക്ഷണം നിരസിച്ചാണ് ജാനു ഇക്കാര്യം വ്യക്തമാക്കിയത്. ജാനു തയാറാണെങ്കില്‍ മത്സരിപ്പിക്കാന്‍ ഒരുക്കമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പ്രസ്താവിച്ചതിനു പിന്നാലെയാണ് ജാനുവിന്റെ പ്രതികരണം. ഗോത്രമഹാസഭയുടെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയായ ഊരു വികസന മുന്നണി ഇത്തവണ മത്സരിക്കേണ്ടെന്ന തീരുമാനമാണെടുത്തത്. അതില്‍ മാറ്റമൊന്നുമില്ല. തെരഞ്ഞെടുപ്പില്‍ ജനകീയ സമരങ്ങളിലൂടെ ഉയര്‍ന്നുവരുന്ന സ്വതന്ത്ര സ്ഥാനാര്‍ഥികളെ പിന്തുണക്കുമെന്നും ജാനു പറഞ്ഞു.
അധികാരത്തിലെത്താന്‍ എല്ലാ പാര്‍ട്ടികളും ഒരേ നയമാണ് പിന്തുടരുന്നത്. അതില്‍ ബി.ജെ.പിയെ മാത്രം കുറ്റപ്പെടുത്തേണ്ട കാര്യമില്ല. ബി.ജെ.പി അടക്കമുള്ള കക്ഷികളുമായി ചര്‍ച്ച നടത്താന്‍ ഒരുക്കമാണെന്നും ജാനു വിശദീകരിച്ചു. ഒരു മുന്നണിയുമായും പാര്‍ട്ടിയുമായും അയിത്തമില്ലെന്ന് ജാനു പ്രസ്താവിച്ചതിന് പിന്നാലെയാണ് സ്ഥാനാര്‍ഥിയാകാന്‍ കുമ്മനം ക്ഷണിച്ചത്.

ഗോത്രമഹാസഭ ഇക്കുറി മത്സരരംഗത്തുണ്ടാവില്ലെന്ന് കണ്‍വീനര്‍ ഗീതാനന്ദനും വ്യക്തമാക്കി. മത്സരിക്കുന്നതിനോ ഏതെങ്കിലും പാര്‍ട്ടിയുടെയോ മുന്നണിയുടെയോ പിന്തുണ സ്വീകരിക്കുന്നതിനോ തീരുമാനിച്ചിട്ടില്ല. ഊരു വികസന മുന്നണിയുടെ ബാനറില്‍ ഭാവിയിലേക്കുള്ള ചുവടുകളാണ് ഇപ്പോള്‍ ഒരുക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പില്‍ ഏതെങ്കിലുമൊരു മുന്നണിയുടെ ഭാഗമായി ഞങ്ങളുണ്ടാകും. അതുകൊണ്ടുതന്നെ ബി.ജെ.പി അടക്കം ആരുമായും ചര്‍ച്ചനടത്താന്‍ തയാറാണെന്നും ഗീതാനന്ദന്‍ പറഞ്ഞു.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം