എസ്.എസ്.എല്‍.സി പരീക്ഷക്ക് 4,74ലക്ഷം പേര്‍; ഫലപ്രഖ്യാപനം ഏപ്രില്‍ 25നകം

Wednesday March 9th, 2016
2

SSLC examതിരുവനന്തപുരം: സംസ്ഥാനത്ത് 4,74,286 വിദ്യാര്‍ഥികള്‍ ബുധനാഴ്ച തുടങ്ങുന്ന എസ്.എസ്.എല്‍.സി പരീക്ഷ എഴുതും. 2903 സെന്ററുകളിലായാണ് 4,74,286 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത്. ഇവരില്‍ 2,33,094 പേര്‍ പെണ്‍കുട്ടികളും 2,41,192 പേര്‍ ആണ്‍കുട്ടികളുമാണ്. 2,591 പേര്‍ പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്തവരാണ്. ജനറല്‍ വിഭാഗത്തില്‍ 86,503 പേരും ഒ.ബി.സി. വിഭാഗത്തില്‍ 3,12,728 പേരും ഒ.ഇ.സി. വിഭാഗത്തില്‍ 16,661 പേരും എസ്.സി. വിഭാഗത്തില്‍ 49,968 പേരും എസ്.ടി വിഭാഗത്തില്‍ 8,426 പേരുമാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. കഴിഞ്ഞ വര്‍ഷം 4,68,466 പേരാണ് പരീക്ഷ എഴുതിയത്. 1,157 സര്‍ക്കാര്‍ സ്‌കൂളുകളും 1502 എയ്ഡഡ് സ്‌കൂളുകളും 379 അണ്‍എയ്ഡഡ് സ്‌കൂളുകളും ഉള്‍പ്പെടെ 3,038 സ്‌കൂളുകളിലാണു പരീക്ഷ.

മലയാളം മീഡിയത്തില്‍ 32,0894 പേരും ഇംഗ്ലീഷ് മീഡിയത്തില്‍ 14,8093 പേരും കന്നഡയില്‍ 3135 പേരും തമിഴില്‍ 2164 പേരും പരീക്ഷ എഴുതും. കൂടുതല്‍ കുട്ടികളെ പരീക്ഷക്കിരുത്തുന്നത് മലപ്പുറം റവന്യു ജില്ലയാണ്; 83,315 പേര്‍. പത്തനംതിട്ട റവന്യു ജില്ലയിലാണ് ഏറ്റവും കുറവ്; 12,451 പേര്‍. 28,052 പേര്‍ പരീക്ഷ എഴുതുന്ന മലപ്പുറമാണ് എറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തുന്ന വിദ്യാഭ്യാസ ജില്ല. ഏറ്റവും കുറവ് പേര്‍ പരീക്ഷ എഴുതുന്നത് കുട്ടനാട്ടിലും; 2428 പേര്‍. തിരൂരങ്ങാടി വിദ്യഭ്യാസ ജില്ലയിലെ എടരിക്കോട് പി.കെ.എം.എം.എച്ച്.എസിലാണ് കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത്; 2,347 പേര്‍. 1647 പേരെ പരീക്ഷ എഴുതിക്കുന്ന തിരുവനന്തപുരം പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസാണ് തൊട്ടുപിന്നില്‍. ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷ എഴുതുന്നത് ഇടുക്കി പെരിഞ്ചാംക്കുട്ടി ഗവ.എച്ച്.എസിലും ബേപ്പൂര്‍ ജി.ആര്‍.എഫ്.ടി.എച്ച്.എസ് ആന്‍ഡ് വി.എച്ച്.എസ്.എസിലുമാണ്. മൂന്നു പേര്‍ വീതമാണ് ഇവിടെ പരീക്ഷ എഴുതുന്നത്.

ഉച്ചകഴിഞ്ഞ് 1.30 മുതലുള്ള പരീക്ഷക്ക് മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ്. ജയ അറിയിച്ചു. 54 സെന്ററുകളിലായി നടക്കുന്ന മൂല്യനിര്‍ണയം ഏപ്രില്‍ 16നകം പൂര്‍ത്തിയാക്കി 25ന് മുമ്പ് ഫലപ്രഖ്യാപനം നടത്തുമെന്നും അവര്‍ അറിയിച്ചു.

RSS20
Follow by Email
Facebook0
LinkedIn
Share
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം