അഴീക്കോടില്‍ അങ്കത്തട്ടൊരുങ്ങി; എതിരാളി ശക്തനാകണമെന്ന് ഷാജി

Monday March 7th, 2016
2

KM Shajiകണ്ണൂര്‍: സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതോടെ അഴീക്കോട് മണ്ഡലത്തില്‍ കെഎം ഷാജി പ്രചാണത്തിന് തുടക്കമിട്ടു. പാണക്കാട്ട് നിന്നും പ്രഖ്യാപനം വന്നതിന് പിന്നാലെ ആദ്യമായി കണ്ണൂരിലേക്ക് എത്തിയ ഷാജിയെ റെയിവേസ്‌റ്റേഷനില്‍ പ്രവര്‍ത്തകര്‍ സ്വീകരിച്ചു. റെയില്‍വേയുടെ പച്ചക്കൊടിക്കൊപ്പം നിരവധി ലീഗ് കൊടികളും ഉയര്‍ന്നപ്പോള്‍ ആരവം ഉച്ചത്തിലായി. കടുത്ത മത്സരം കാഴ്ചവെക്കാന്‍ എതിര്‍സ്ഥാനാര്‍ത്ഥി ശക്തനാകുന്നതാണ് നല്ലതെന്നായിരുന്നു ഷാജിയുടെ വാക്ശരം. ഇടതു കോട്ടയില്‍ കഴിഞ്ഞ തവണ അട്ടിമറി വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഷാജി ഇത്തവണയും രംഗത്തിറങ്ങുന്നത്.

എന്നാല്‍ വിജയം അഭിമാന പ്രശ്‌നമായ ഇടതുമുന്നണി ഏറ്റവും ഉചിതനായ സ്ഥാനാര്‍ത്ഥിയെ രംഗത്ത് ഇറക്കി മണ്ഡലം തിരിച്ച് പിടിക്കാനുള്ള തയ്യാറെടുപ്പിലാണ്. അഴീക്കോടിന്റെ തീരങ്ങളില്‍ ഏറിയ തവണയും വിജയക്കൊടി പാറിച്ചത് ഇടതുപക്ഷമാണ്. 77മുതല്‍ 2006 വരെ നടന്ന തെരെഞ്ഞെടുപ്പുകളില്‍ 87ല്‍ മാത്രമാണ് മണ്ഡലം യുഡിഎഫ് പിടിച്ചത്. എംവി രാഘവന്റെ വ്യക്തിപ്രഭാവവും മുന്നണിക്കപ്പുറത്തേക്കുള്ള സൗഹൃദങ്ങളും യുഡിഎഫിന് 87ല്‍ വിജയവഴിയൊരുക്കി. എന്നാല്‍ 2009ല്‍ നടന്ന മണ്ഡല പുനര്‍നിര്‍ണ്ണയവും ഇടതു കുത്തകയിലെ വോട്ടു ചോര്‍ച്ചയും ഷാജിക്ക് അനുകൂലമാവുകയായിരുന്നു.

കേവലം 493 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷാജി കഴിഞ്ഞ തവണ സഭയിലെത്തിയത്. എന്നാല്‍ തദ്ദേശ തരെഞ്ഞടുപ്പില്‍ എല്‍ഡിഎഫ് മിക്കയിടങ്ങളിലും മേല്‍ക്കൈ നേടിയതോടെ ഇടത് മുന്നണിയുടെ വിജയപ്രതീക്ഷ ഇരട്ടിച്ചിരിക്കുകയാണ്. ഇതിനൊപ്പം കോണ്‍ഗ്രസ്സിലെ വിമത ശബ്ദവും മുന്നണിക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. ഇതെല്ലാം മുന്‍ നിര്‍ത്തി ഒരു സ്വതന്ത്രനെ രംഗത്തിറക്കാനാണ് സിപിഎം ആലോചിക്കുന്നത്. ഇതിനായി പല പേരുകളും ഉയര്‍ന്നു കേള്‍ക്കുന്നുണ്ടെങ്കിലും എം വി രാഘവന്റെ മകനും റിപോര്‍ട്ടര്‍ ചാനല്‍ മേധാവിയുമായ എം വി നികേഷ്‌കുമാറിനെ മല്‍സരിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നാണറിയുന്നത്. നികേഷ്‌കുമാര്‍ മല്‍സരരംഗത്തെത്തിയാല്‍ ഇരുമുന്നണികളുടെയും അഭിമാന പോരാട്ടമായി അഴിക്കോടിന്റെ തിരഞ്ഞെടുപ്പ് മാറും.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം