സമരങ്ങള്‍ക്ക് ഹൈക്കോടതിയുടെ കത്രികപ്പൂട്ട്

മാനദണ്ഡങ്ങള്‍ ലംഘിച്ചു സമരം നടന്നാല്‍ ഡി.ജി.പിയും ചീഫ് സെക്രട്ടറിയും ഉത്തരവാദികളാണെന്നും കോടതി പറഞ്ഞു. കോവിഡ് കഴിയും വരെ സമരങ്ങള്‍ക്ക് മൊറട്ടോറിയം വേണമെന്ന് പൊലീസ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.

Wednesday July 15th, 2020

കൊച്ചി: കോവിഡ് കാലത്ത് പ്രതിഷേധ സമരങ്ങള്‍ പാടില്ലെന്ന കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് ഹൈക്കോടതി. കേന്ദ്ര മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നു എന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കണം. 10 പേര്‍ക്ക് പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കാം എന്ന സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം കേന്ദ്രനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ്.

മാനദണ്ഡങ്ങള്‍ ലംഘിച്ചു സമരം നടന്നാല്‍ ഡി.ജി.പിയും ചീഫ് സെക്രട്ടറിയും ഉത്തരവാദികളാണെന്നും കോടതി പറഞ്ഞു. കോവിഡ് കഴിയും വരെ സമരങ്ങള്‍ക്ക് മൊറട്ടോറിയം വേണമെന്ന് പൊലീസ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ പൊലീസ് നിലപാടില്‍ സര്‍ക്കാര്‍ വിയോജിപ്പ് അറിയിച്ചു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം